മതവികാരം വ്രണപ്പെടുത്തല്‍; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊലീസിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ പത്തനംതിട്ട പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍, ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായ ആറ് പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ […]

കുട്ടികള്‍ ചുമട്ടുകാരല്ല: സ്‌കൂള്‍ ബാഗിന്‍റെ അമിതഭാരത്തിനെതിരെ ഹൈക്കോടതി

കൊച്ചി: സ്കൂള്‍ ബാഗുകളുടെ അമിത ഭാരത്തിനെതിരേ ഹൈക്കോടതി രംഗത്ത്. സ്കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമര്‍ശമുണ്ടായത്. കുട്ടികളെകൊണ്ട് പാഠപുസ്കങ്ങളെല്ലാം എന്തിന് ചുമപ്പിക്കണമെന്നു കോടതി ചോദിച്ചു. മാത്രമല്ല അമിത ഭാരമുള്ള പുസ്തകങ്ങള്‍ സ്കൂളില്‍ തന്നെ സൂക്ഷിച്ചുവയ്ക്കാന്‍ കുട്ടികള്‍ക്ക് സംവിധാനങ്ങള്‍ ഒരുക്കി കൊടുക്കണമെന്നും നിർദ്ദേശിച്ചു. സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാനാണ് ശ്രമമെന്നും ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കോടതിയെ അറിയിച്ച സിബിഎസ്‌ഇയോട് ഇത് ഇലക്‌ട്രോണിക്സ് […]

പ്രണയകാലത്തെ ലൈംഗികബന്ധം പീഡനമല്ലെന്ന് ഹൈക്കോടതി

പനാജി: പ്രണയകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ലൈംഗിക പീഡനമല്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന വിധി. മുംബൈ ഹൈ കോടതിയാണ് ഇത്തരം ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചത്. രണ്ട് പേര്‍ക്കിടയില്‍ പ്രണയം നിലനില്‍ക്കെ അവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പീഡനമായി കണക്കാക്കാനാകില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്‍റെ നിരീക്ഷണം. ഇതോടെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതി ഉന്നയിക്കാന്‍ ആവില്ല. 2013ലാണ് ഗോവയിലെ കാസിനോ ജോലിക്കാരായ യോഗേഷും യുവതിയും തമ്മില്‍ പ്രണയത്തിലാകുന്നത്. തുടര്‍ന്ന് യോഗേഷ് യുവതിയെ തന്‍റെ വീട്ടില്‍ കൊണ്ടുപോകുകയും […]

ശ്രീജിവിന്‍റെ മരണം; അമ്മ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശ്രീജിവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ രമണി പ്രമീള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  ശ്രീജിത്തിന്റെ സമരം ഇന്ന് 769 -ാം ദിവസത്തിലേക്ക് കടക്കവേയാണ് സംഭവം നടന്ന 2014 മുതല്‍ നടത്തിയ നിയമപോരാട്ടങ്ങളുടെ രേഖകള്‍ രമണി ഗവര്‍ണര്‍ പി. സദാശിവത്തിന് കൈമാറിയത്. പൊലീസിലും മനുഷ്യാവകാശ കമ്മിഷനിലും നല്‍കിയ പരാതികളുടെയും പൊലീസ് കംപ്ലെയിന്‍റ്സ്  അതോറിറ്റിയുടെ ഉത്തരവിന്‍റെ പകര്‍പ്പും ഇതില്‍ ഉള്‍പ്പെടുന്നു. കസ്റ്റഡിമരണമെന്ന് പൊലീസ് കംപ്ലൈന്‍റ് അതോറിറ്റിയുടെ കണ്ടെത്തലുണ്ടായിട്ടും പൊലീസ് നടപടികള്‍ കാര്യക്ഷമമല്ല. സ്വതന്ത്ര ഏജന്‍സി  കേസ് […]

എല്ലാ ശാരീരിക സ്പര്‍ശനങ്ങളെയും ലൈംഗികാതിക്രമമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

ന്യൂഡല്‍ഹി: സമ്മതമില്ലാതെയുള്ള എല്ലാ ശാരീരിക സ്പര്‍ശനങ്ങളെയും ലൈംഗികാതിക്രമമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കൗണ്‍സില്‍ ഓഫ് സൈന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ ജീവനക്കാരനെതിരെ സഹപ്രവര്‍ത്തക നല്‍കിയ ലൈംഗികാതിക്രമ പരാതി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം. സഹപ്രവര്‍ത്തകന്‍ അനുമതിയില്ലാതെ കൈയില്‍ പിടിച്ചെന്നായിരുന്നു ഹര്‍ജിക്കാരിയുടെ പരാതി. എന്നാല്‍ പരാതിയില്‍ നടപടിയെടുക്കാന്‍ സിഎസ്‌ഐആര്‍ അച്ചടക്കസമിതി തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ലൈംഗിക താല്‍പ്പര്യത്തോടെ നടത്തുന്ന സ്പര്‍ശനങ്ങളും സമീപനങ്ങളും ലൈംഗികാതിക്രമം തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം, ആകസ്മികമായ ശാരീരിക സ്പര്‍ശനങ്ങളെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് വിധിയില്‍ പറയുന്നു. […]

ചാലക്കുടി രാജീവ് വധക്കേസ്; ഉദയഭാനുവിന്‍റെ  മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

തൃശ്ശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സിപി ഉദയഭാനുവിന്‍റെ  മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസില്‍ ഏഴാം പ്രതിയാണ് അദ്ദേഹം. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി 12 പേജ് ഉള്ള റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. രാജീവ് കൊല്ലപ്പെട്ട ദിവസം ഉച്ചതിരിഞ്ഞ് ഉദയഭാനുവും പ്രതികളായ ജോണിയും രഞ്ജിത്തും ആലപ്പുഴയില്‍ ഒരേ ടവര്‍ ലൊക്കേഷന് കിഴില്‍ ഉണ്ടായിരുന്നു എന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഫോണ്‍ രേഖകളും പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍,  അഭിഭാഷകന്‍ എന്ന നിലയിലാണ് പ്രതികളുമായി […]

ഡല്‍ഹിയില്‍ ഇത്തവണയും വര്‍ണപ്പകിട്ടില്ലാതെ ദീപാവലി

ന്യൂഡല്‍ഹി:ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ പടക്കവില്‍പന നടത്തുന്നതിന് സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തി. നവംബര്‍ ഒന്ന് വരെയാണ് നിരോധനം. അന്തരീക്ഷ മലിനീകരണം മൂലമാണ് പടക്കത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം  ദീപാവലി ആഘോഷങ്ങളെ തുടര്‍ന്ന്​ ഡല്‍ഹിയില്‍ വിമാനസര്‍വീസ്​ ഉള്‍പ്പെടെയുള്ള ഗതാഗതം സ്തംഭിച്ചതിനാല്‍  പടക്ക വില്‍പ്പനയില്‍  നിരോധനമേര്‍പ്പെടുത്തിയിരുന്നു.  എന്നാല്‍ ഈ ദീപാവലിക്ക്  നിരോധനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു . കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡും പരാതിയില്‍ കക്ഷി ചേര്‍ന്നു. എന്നാല്‍  പടക്ക വില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നവംബര്‍ വരെ […]

ഹാദിയ കേസ്; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ന്യൂഡല്‍ഹി: കോട്ടയം സ്വദേശിനി ഹാദിയ മതംമാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുക. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ   എന്നും ഷഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദു ചെയ്യുന്നതിന് ഹൈക്കോടതിയ്ക്ക് അധികാരമുണ്ടോ എന്നുള്ള കാര്യവുമാണ് പരിഗണനയ്ക്ക് വരുന്നത്.  കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവ് അശോകനും, കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മയും […]

നാദിര്‍ഷയുടെ ജാമ്യാപേക്ഷ; ഹൈക്കോടതി വിധി ഇന്ന്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍  സംവിധായകനും നടനുമായ  നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ  ഹൈക്കോടതി ഇന്ന് പരിഗണിക്കും . നിരപരാധിയായ തന്നെ കള്ളക്കെസില്‍ കുടുക്കാനൊരുങ്ങുന്നു എന്നാണ് നാദിര്‍ഷ  ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ജസ്റ്റിസ് ഉബൈദ് ആണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. എന്നാല്‍ നാദിര്‍ഷയുടെ മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും  ഇനിയും ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഗൂഡാലോചനക്കുറ്റത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്ന ദിലീപിന് ജാമ്യം കിട്ടിയതോടെ ഇനി കുറ്റപത്രം തിടുക്കത്തില്‍ സമര്‍പ്പിക്കേണ്ട എന്ന നിലപാടിലാണ് അന്വേഷണസംഘം. കേസില്‍ അന്വേഷണം […]

ദിലീപിന്‍റെ  ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിയ്ക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്‍റെ  ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിയ്ക്കും. ജാമ്യാപേക്ഷയിന്‍ പ്രതിഭാഗത്തിന്‍റെ  വാദമാകും ആദ്യം നടക്കുക. കേസിന്‍റെ  സാഹചര്യങ്ങളില്‍ മാറ്റമില്ലാതെ വീണ്ടും എന്തിനാണ് ദിലീപ് കോടതിയെ സമീപിച്ചത് എന്ന്  നിരീക്ഷിച്ചു കൊണ്ടാണ് ജസ്റ്റിസ് സുനില്‍ തോമസ് കഴിഞ്ഞയാഴ്ച ജാമ്യാപേക്ഷ മാറ്റിവച്ചത്. കോടതിയുടെ ഈ നിരീക്ഷണം ദിലീപിന് തിരിച്ചടിയായി വിലയിരുത്തപ്പെട്ടിരുന്നു. രണ്ട് തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം […]