എല്ലാ ശാരീരിക സ്പര്‍ശനങ്ങളെയും ലൈംഗികാതിക്രമമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

ന്യൂഡല്‍ഹി: സമ്മതമില്ലാതെയുള്ള എല്ലാ ശാരീരിക സ്പര്‍ശനങ്ങളെയും ലൈംഗികാതിക്രമമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. കൗണ്‍സില്‍ ഓഫ് സൈന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ ജീവനക്കാരനെതിരെ സഹപ്രവര്‍ത്തക നല്‍കിയ ലൈംഗികാതിക്രമ പരാതി തള്ളിയാണ് ഹൈക്കോടതി നിരീക്ഷണം.

സഹപ്രവര്‍ത്തകന്‍ അനുമതിയില്ലാതെ കൈയില്‍ പിടിച്ചെന്നായിരുന്നു ഹര്‍ജിക്കാരിയുടെ പരാതി. എന്നാല്‍ പരാതിയില്‍ നടപടിയെടുക്കാന്‍ സിഎസ്‌ഐആര്‍ അച്ചടക്കസമിതി തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ലൈംഗിക താല്‍പ്പര്യത്തോടെ നടത്തുന്ന സ്പര്‍ശനങ്ങളും സമീപനങ്ങളും ലൈംഗികാതിക്രമം തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം, ആകസ്മികമായ ശാരീരിക സ്പര്‍ശനങ്ങളെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ലെന്ന് വിധിയില്‍ പറയുന്നു.

 

prp

Related posts

Leave a Reply

*