ഹാദിയ കേസ്; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ന്യൂഡല്‍ഹി: കോട്ടയം സ്വദേശിനി ഹാദിയ മതംമാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുക.

ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ   എന്നും ഷഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദു ചെയ്യുന്നതിന് ഹൈക്കോടതിയ്ക്ക് അധികാരമുണ്ടോ എന്നുള്ള കാര്യവുമാണ് പരിഗണനയ്ക്ക് വരുന്നത്.  കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവ് അശോകനും, കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതും പരിഗണിക്കും.

എന്‍ഐഎ അന്വേഷണത്തിന്‍റെ  പരിധിയില്‍ വരുന്ന ഒന്നും കേസില്‍ കണ്ടെത്താനായിട്ടില്ലെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച്, ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ മൊഴി നല്‍കിയിട്ടുണ്ടെന്നും ഇതില്‍  പറയുന്നു. ഇതൊക്കെ കോടതി പരിശോധിച്ചേക്കും.

 

 

prp

Related posts

Leave a Reply

*