കൊച്ചി: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ഹാദിയയെ ഇന്ന് സന്ദര്‍ശിക്കും. ഹാദിയയെ കണ്ടശേഷം കേസിന്‍റെ തുടര്‍ നടപടികളില്‍ തീരുമാനമെടുക്കും. ഉച്ചകഴിഞ്ഞായിരിക്കും ഹാദിയയുടെ വീട്ടിലെത്തുകയെന്ന് രേഖ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. നിമിഷ ഫാത്തിമയുടെ അമ്മയേയും രേഖ ശര്‍മ്മ സന്ദര്‍ശിക്കും.
Tag: fadiya-case
ഫാദിയ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും
കൊച്ചി: ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ എന്‍ ഐ എ അന്വേഷണം ആവശ്യമുണ്ടോ, ഹദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്നീ വിഷയങ്ങളില്‍ കോടതി വാദം കേള്‍ക്കും. മെയ് 24 നാണ് ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി […]
ഹാദിയ കേസ്; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്
ന്യൂഡല്‍ഹി: കോട്ടയം സ്വദേശിനി ഹാദിയ മതംമാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ടുള്ള കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുക. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്നും ഷഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദു ചെയ്യുന്നതിന് ഹൈക്കോടതിയ്ക്ക് അധികാരമുണ്ടോ എന്നുള്ള കാര്യവുമാണ് പരിഗണനയ്ക്ക് വരുന്നത്. കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവ് അശോകനും, കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മയും […]


