ശ്രീജിവിന്‍റെ മരണം; അമ്മ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശ്രീജിവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ രമണി പ്രമീള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  ശ്രീജിത്തിന്റെ സമരം ഇന്ന് 769 -ാം ദിവസത്തിലേക്ക് കടക്കവേയാണ് സംഭവം നടന്ന 2014 മുതല്‍ നടത്തിയ നിയമപോരാട്ടങ്ങളുടെ രേഖകള്‍ രമണി ഗവര്‍ണര്‍ പി. സദാശിവത്തിന് കൈമാറിയത്.

പൊലീസിലും മനുഷ്യാവകാശ കമ്മിഷനിലും നല്‍കിയ പരാതികളുടെയും പൊലീസ് കംപ്ലെയിന്‍റ്സ്  അതോറിറ്റിയുടെ ഉത്തരവിന്‍റെ പകര്‍പ്പും ഇതില്‍ ഉള്‍പ്പെടുന്നു.

കസ്റ്റഡിമരണമെന്ന് പൊലീസ് കംപ്ലൈന്‍റ് അതോറിറ്റിയുടെ കണ്ടെത്തലുണ്ടായിട്ടും പൊലീസ് നടപടികള്‍ കാര്യക്ഷമമല്ല. സ്വതന്ത്ര ഏജന്‍സി  കേസ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സിബിഐ അന്വേഷണത്തോട് അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. സിബിഐ ഇന്ന് കോടതിയില്‍ നിലപാട് അറിയിക്കും.

 

 

prp

Related posts

Leave a Reply

*