കട്ടന്‍ചായ കുടിക്കുന്ന പാമ്പോ…? വീഡിയോ കാണൂ..

മലയാളികളുടെ കട്ടന്‍ചായ പ്രേമം അതൊരു സംഭവം തന്നെയാണ്. എന്നാല്‍ പാമ്പ് കട്ടന്‍ചായ കുടിക്കുമെന്നു കേട്ടാല്‍ വിശ്വസിക്കാമോ ? എന്തായാലും വിശ്വസിച്ചേ മതിയാവൂ കാരണം ചായ കുടിക്കുന്ന പാമ്ബിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മേശപ്പുറത്തു വെച്ചിരിക്കുന്ന ഗ്ലാസില്‍ നിന്നു ചായ കുടിക്കുന്ന പാമ്പിന്‍റെ വിഡിയോ ദൃശ്യമാണ് പാമ്പിന്‍റെ ഉടമ പുറത്തു വിട്ടത്.

സൗദി അറേബ്യയിലെ അല്‍ ഖസബ് ഗ്രാമത്തിലുള്ള ഒരു വ്യക്തിയാണ് തന്‍റെ വളര്‍ത്തു പാമ്പിനെ ചായ കുടിക്കാന്‍ പരിശീലിപ്പിച്ചത്. പണ്ട് പാലു മാത്രം കുടിച്ചു കൊണ്ടിരുന്ന പാമ്പ് ഇപ്പോള്‍ ചായ മാത്രമല്ല വിവിധയിനം ജ്യൂസുകളും ഗ്ലാസില്‍ നിന്നു കുടിക്കാറുണ്ടെന്ന്  ഉടമയായ താബത്ത് അല്‍ ഫാദി പറഞ്ഞു.   ഇതുള്‍പ്പെടെ ഒമ്പത് പാമ്പുകളെയാണ് താബത്ത്  വളര്‍ത്തുന്നത്.

Related posts

Leave a Reply

*