കിടിലന്‍ കാഷ്ബാക്ക് ഓഫറുമായി ഐഡിയ

ഉപഭോക്താക്കള്‍ക്കായി കിടിലന്‍ കാഷ്ബാക്ക് ഓഫറുമായി ഐഡിയ. 398 രൂപയ്ക്കും അതിന് മുകളിലും റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 3,300 രൂപവരെ മാജിക് കാഷ്ബാക്ക് ഓഫറാണ് ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെബ്രുവരി പത്ത് വരെ ഏതെങ്കിലും ഓണ്‍ലൈന്‍ ചാനല്‍ വഴി റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഡിസ്കൗണ്ട് വൗച്ചറുകള്‍, കാഷ്ബാക്ക്, ഷോപ്പിങ് കൂപ്പണ്‍ എന്നിവയുടെ രൂപത്തിലാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്. മൈ ഐഡിയ ആപ്പ് വഴിയോ ഐഡിയ വെബ്സൈറ്റ് വഴിയോ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഐഡിയ മണി വാലറ്റിലേക്ക് 200 രൂപയുടെ കാഷ്ബാക്ക് ലഭിക്കുന്നതാണ്.

398 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 50 രൂപയുടെ എട്ട് ഡിസ്കൗണ്ട് വൗച്ചറുകളാണ് ലഭിക്കുന്നത്. പിന്നീട് 300 രൂപയ്ക്കോ അതിന് മുകളിലോ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഈ ഡിസ്കൗണ്ട് വൗച്ചറുകള്‍ ഉപയോഗിക്കാവുന്നതാണ്. 398 രൂപയുടെ റീച്ചാര്‍ജിന് അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, പ്രതിദിനം ഒരു ജിബി ഡാറ്റ, ദിവസം നൂറ് എസ്‌എംഎസ് എന്നിവ ലഭ്യമാകും.

prp

Related posts

Leave a Reply

*