ഐഡിയയും വോഡാഫോണും ഏപ്രില്‍ മുതല്‍ ചേര്‍ന്ന്‍ പ്രവര്‍ത്തിക്കും

മുംബൈ: രാജ്യത്തെ പ്രമുഖ മൊബൈല്‍ നെറ്റ് വര്‍ക്കുകളായ ഐഡിയയും വോഡഫോണും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നു ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇവര്‍ സംയുക്തമായി പ്രവര്‍ത്തിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

ഏറെക്കാലമായി ലയന നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു ഐഡിയയും വോഡാഫോണും ലയന ശേഷം ലോകത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായി കമ്പനി
മാറും. നിലവില്‍ ഭാരതീയ എയര്‍ടെല്ലാണ് ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍ കമ്പനി.

41 % വിപണിവിഹിതത്തോടെ 400 മില്ല്യണ്‍ ഉപഭോക്താക്കളും പുതിയ കമ്പനിക്ക് സ്വന്തമാകും. 81,600 കോടിയുടെ വരുമാനവും, 24,400 കോടിയുടെ പ്രവര്‍ത്തന ലാഭവും കമ്പനിക്കുണ്ടാകും. പ്രതീക്ഷിച്ചതിലും കുറഞ്ഞത് മൂന്നുമാസം മുന്‍പ് കരാര്‍ പൂര്‍ത്തിയാകുമെന്നതും നേട്ടമായി വിലയിരുത്തപ്പെടുന്നു.

prp

Related posts

Leave a Reply

*