ജിത്തു ജോബിന്‍റെ മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ച ശേഷം അടര്‍ത്തിമാറ്റിയതാണെന്ന്

തിരുവനന്തപുരം: കൊല്ലം കുണ്ടറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിനാലുകാരന്‍റെ മൃതദേഹം വെട്ടിമുറിച്ചതല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം കത്തിച്ച ശേഷം കൈകാലുകള്‍ അടര്‍ത്തിമാറ്റിയതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ജിത്തുവിന്‍റെ  മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്ഥികളടക്കം ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായി വ്യക്തമായി. വീട്ടില്‍നിന്നു രണ്ടു ദിവസം മുന്‍പു കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിന്‍റെ മൃതദേഹം ഇന്നലെ വീട്ടുപുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

വീട്ടിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഷാള്‍ കൊണ്ടു കഴുത്തുഞെരിച്ചുകൊന്നെന്നും പിന്നീട് കത്തെച്ചെന്നുമാണ് ഇവര്‍ പറഞ്ഞത്. മൃതദേഹം വെട്ടിനുറുക്കിയിട്ടില്ലെന്ന് ജയമോള്‍ പൊലീസിനോടു പറഞ്ഞിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.

ജയമോള്‍ പറയുന്നത് പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

 

 

 

 

 

prp

Related posts

Leave a Reply

*