ഡല്‍ഹിയില്‍ ഇത്തവണയും വര്‍ണപ്പകിട്ടില്ലാതെ ദീപാവലി

ന്യൂഡല്‍ഹി:ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ പടക്കവില്‍പന നടത്തുന്നതിന് സുപ്രീം കോടതി നിരോധനമേര്‍പ്പെടുത്തി. നവംബര്‍ ഒന്ന് വരെയാണ് നിരോധനം. അന്തരീക്ഷ മലിനീകരണം മൂലമാണ് പടക്കത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം  ദീപാവലി ആഘോഷങ്ങളെ തുടര്‍ന്ന്​ ഡല്‍ഹിയില്‍ വിമാനസര്‍വീസ്​ ഉള്‍പ്പെടെയുള്ള ഗതാഗതം സ്തംഭിച്ചതിനാല്‍  പടക്ക വില്‍പ്പനയില്‍  നിരോധനമേര്‍പ്പെടുത്തിയിരുന്നു.  എന്നാല്‍ ഈ ദീപാവലിക്ക്  നിരോധനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു . കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡും പരാതിയില്‍ കക്ഷി ചേര്‍ന്നു.

എന്നാല്‍  പടക്ക വില്‍പനയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നവംബര്‍ വരെ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

prp

Related posts

Leave a Reply

*