മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 79 ലക്ഷം രൂപ പൊലീസ് പിടികൂടി. സംഭവത്തില്‍ വേങ്ങര സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അബ്ദുള്‍ റഹ്മാന്‍, സിദ്ധിഖ് എന്നിവരാണ് പിടിയിലായത്.
നാളെയാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ കള്ളപ്പണമെത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് കര്‍ശന പരിശോധന നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഇവരെ പിടികൂടിയത് .
അതേസമയം, പണം ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുപോയതെന്നോ ആരാണ് പണം നല്‍കിയതെന്നോ ഉള്ള കൃത്യമായ വിവരം നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.