കടക്കെണിയിലായപ്പോള്‍ യൂട്യൂബ് നോക്കി കള്ളനോട്ടടിച്ചു; പരീക്ഷണം പാളിയപ്പോള്‍ അറസ്റ്റിലുമായി

മറയൂര്‍:യൂട്യൂബ് നോക്കി കള്ളനോട്ട് അച്ചടിച്ച നാലംഗസംഘം പൊലീസ് പിടിയിലായി. തമിഴ്‌നാട് നാമക്കല്‍ സ്വദേശികളാണ് ഇടുക്കിയില്‍ അറസ്റ്റിലായത്. പാപ്പന്‍പാളയം സുകുമാര്‍(43), നാഗൂര്‍ബാനു(33), ചന്ദ്രശേഖരന്‍(22), തങ്കരാജ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടബാധ്യതയെത്തുടര്‍ന്നാണ് ഇവര്‍ കള്ളനോട്ടടിയിലേക്ക് തിരിയുന്നത്. പാപ്പന്‍പാളയത്ത് എട്ടു വര്‍ഷത്തോളമായി പിവിസി പൈപ്പ് കച്ചവടം നടത്തുകയായിരുന്ന സുകുമാര്‍ കടക്കെണിയില്‍ ആയി. ഈ സമയത്ത് സുഹൃത്തായ നാഗൂര്‍ബാനുവാണ് യൂട്യൂബിലെ കള്ളനോട്ടടിയെക്കുറിച്ച്‌ ഇയാള്‍ പരിചയപ്പെടുത്തുന്നത്. ഇതനുസരിച്ച്‌ സുകുമാര്‍ ലാപ്‌ടോപ്, സ്‌കാനിങ് മെഷീന്‍, പ്രിന്‍റര്‍ എന്നിവ വാങ്ങി വീട്ടില്‍ നോട്ട് അച്ചടി തുടങ്ങി. നാല് […]

കള്ളനോട്ട് കേസ്: സീരിയല്‍ നടി സൂര്യ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ റിമാന്‍ഡ് നീട്ടി

ഇടുക്കി: ഇടുക്കിയില്‍ നടന്ന കള്ളനോട്ട് വേട്ടയുമായി ബന്ധപ്പെട്ട് സീരിയല്‍ നടി സൂര്യ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ റിമാന്‍ഡ് നീട്ടി. ജൂലൈ 31 വരെയാണ് റിമാന്‍ഡ് നീട്ടിയത്. കള്ളനോട്ട് വേട്ടയില്‍ സീരിയല്‍ നടിയും അമ്മയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായിരുന്നു. സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറാനുള്ള ശ്രമത്തിലായിരുന്ന സീരിയല്‍ നടിയുടെ കുടുംബത്തെ കള്ളനോട്ട് സംഘവുമായി ബന്ധപ്പെടുത്തിയതു വീടുകളില്‍ പ്രാര്‍ഥനയും പൂജയും നടത്തുന്ന വയനാട് സ്വദേശിയെന്നു പൊലീസ് കണ്ടെത്തി. […]

ഇടുക്കിയില്‍ കള്ളനോട്ട് വേട്ട: സീരിയല്‍ നടിയും അമ്മയും അറസ്റ്റില്‍

കട്ടപ്പന: ഇടുക്കിയില്‍ നടന്ന കള്ളനോട്ട് വേട്ടയുമായി ബന്ധപ്പെട്ട് സീരിയല്‍ നടിയും അമ്മയും ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇടുക്കി വട്ടവടയില്‍ നിന്ന് 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് കൊല്ലത്ത് നടത്തിയ പരിശോധനയില്‍ കൊല്ലം മനയില്‍ കുളങ്ങര വനിതാ ഐടി.ഐ ക്ക് സമീപം രമാദേവിയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും […]

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വിദേശകറന്‍സി പിടികൂടി; തൃശൂര്‍ സ്വദേശി പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വിദേശകറന്‍സി പിടികൂടി. ഒരു കോടി 30 ലക്ഷം രൂപയുടെ മൂല്യമുള്ള വിദേശ കറന്‍സിയാണ് പിടികൂടിയത്. സംഭവത്തില്‍ തൃശൂര്‍ സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ നിന്ന് കറന്‍സി ഷാര്‍ജയിലേക്ക് കടത്താനായിരുന്നു ശ്രമം. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പത്ത് കോടിയിലധികം രൂപയുടെ കറന്‍സി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. അഫ്ഗാൻ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖില്‍ നിന്നാണ് കറന്‍സി പിടിച്ചെടുത്തത്. സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമായാണ് കറന്‍സികള്‍ കൊണ്ടുവന്നത്. ചൊവ്വാഴ്ച രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ഡൽഹി – […]

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി ശേഖരം പിടികൂടി;

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി ശേഖരം പിടികൂടി. പത്ത് കോടിയിലധികം രൂപയുടെ കറന്‍സിയാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അഫ്ഗാൻ സ്വദേശിയായ യൂസഫ് മുഹമ്മദ് സിദ്ദിഖില്‍ നിന്നാണ് കറന്‍സി പിടിച്ചെടുത്തത്. സൗദി ദിര്‍ഹവും അമേരിക്കന്‍ ഡോളറുമായാണ് കറന്‍സികള്‍ കൊണ്ടുവന്നത്. ഇന്നലെ രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യയുടെ ഡൽഹി – കൊച്ചി- ദുബായ് വിമാനത്തിലാണിയാൾ എത്തിയത്.അമേരിക്കൻ ഡോളറാണ് കറൻസികളിൽ അധികവും. ഇന്ന് പുലർച്ചെ 4.30നുള്ള എമിറേറ്റ്സ്  വിമാനത്തിൽ പോകാനായി സുരക്ഷാ പരിശോധനകൾ നടത്തവേയാണ് എക്സ് റേ പരിശോധനയിൽ കറൻസികൾ കണ്ടെത്തിയത്.  […]

3.21 കോടി യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്സ് എയര്‍ ഹോസ്റ്റസ് പിടിയില്‍

ന്യൂഡല്‍ഹി: ഹോങ്കോംഗില്‍ നിന്ന് 3.21 കോടി യുഎസ് ഡോളര്‍ കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വെയ്സ് എയര്‍ ഹോസ്റ്റസ് അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ഡല്‍ഹി അന്തരാഷ്ട്ര വിമാനത്തവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്ന് ഡയറക്‌ട്രേറ്റ് ഓഫ് റെവന്യൂ ഇന്‍റലിജന്‍സ് വിഭാഗമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇവരെ ഡല്‍ഹി പട്യാല കോടതിയില്‍ ഹാജരാക്കും. ഡി.ആര്‍.ഐ സംഘം നടത്തിയ പരിശോധനയില്‍ എയര്‍വെയ്സ് ജീവനക്കാരിയില്‍ നിന്നും വന്‍ മൂല്യമുള്ള വിദേശ കറന്‍സി പിടികൂടിയെന്നും ജീവനക്കാരിക്കെതിരെ നടിപടിയെടുക്കുമെന്നും ജെറ്റ് അധികൃതര്‍ അറിയിച്ചു. സ്കാനിംഗ് മെഷീന്‍ […]

അനധികൃതമായി ഒരു കോടി രൂപ കടത്താന്‍ ശ്രമിച്ച  മൂന്നു പേര്‍ പിടിയില്‍

കാസര്‍ഗോഡ്:  കാറില്‍ അനധികൃതമായി ഒരു കോടി രൂപ കടത്താന്‍ ശ്രമിച്ച  മൂന്നു പേര്‍ പിടിയില്‍.  കങ്കനാടി മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ തനാജി,അമുല്‍ മാലി , ഭേല ഗാവിയിലെ ദിനേശ് എന്ന പ്രകാശ്  എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ കങ്കനാടി പൊലീസ് ഇന്‍സ്പെക്ടര്‍ രവി നായ്ക്കും സംഘവുമാണ് ഇവരെ പിടികൂടിയത്. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ഹ്യുണ്ടായ് ഐ 20 കാറും പിടിച്ചെടുത്തിട്ടുണ്ട്.      റിയല്‍ എസ്റേറ്റുമായ ബന്ധപ്പെട്ട ഇടപാടുകള്‍ക്കാണ് പണം എത്തിച്ചതെന്ന് ചോദ്യം ചെയലില്‍ ഇവര്‍ […]

തലശ്ശേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; 2 യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് മൂന്ന് കോടി 25 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്. സംഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ക​രു​വം​പൊ​യി​ല്‍ പൊ​ന്‍​പാ​റ​യ്ക്ക​ല്‍ ഇ​ഖ്ബാ​ല്‍, പെ​രു​ന്തോ​ട്ട​ത്തി​ല്‍ മു​ഹ​മ്മ​ദ് എന്നി​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ 9.30 ഓ​ടെ ത​ല​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ച്ചാ​ണ് യുവാക്കളെ പിടികൂടി​യ​ത്. ബംഗളുരുവില്‍ നിന്നുള്ള യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ വന്നിറങ്ങിയ ഇവരെ പരിശോധിച്ചപ്പോഴാണ് അവരുടെ കൈയിലുണ്ടായിരുന്ന മൂന്ന് ബാഗുകളില്‍ നിന്നായി 2000, 500, 100 നോട്ടുകളുടെ […]

കുറ്റിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട; 2 പേരെ അറസ്റ്റ്ചെയ്തു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട. രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 79 ലക്ഷം രൂപ പൊലീസ് പിടികൂടി. സംഭവത്തില്‍ വേങ്ങര സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.  അബ്ദുള്‍ റഹ്മാന്‍, സിദ്ധിഖ് എന്നിവരാണ് പിടിയിലായത്. നാളെയാണ്  വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്‍റെ  പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ കള്ളപ്പണമെത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് കര്‍ശന പരിശോധന നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഇവരെ പിടികൂടിയത് . അതേസമയം, പണം ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുപോയതെന്നോ ആരാണ് പണം നല്‍കിയതെന്നോ ഉള്ള  കൃത്യമായ വിവരം […]