തലശ്ശേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; 2 യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് മൂന്ന് കോടി 25 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്. സംഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ക​രു​വം​പൊ​യി​ല്‍ പൊ​ന്‍​പാ​റ​യ്ക്ക​ല്‍ ഇ​ഖ്ബാ​ല്‍, പെ​രു​ന്തോ​ട്ട​ത്തി​ല്‍ മു​ഹ​മ്മ​ദ് എന്നി​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്നു രാ​വി​ലെ 9.30 ഓ​ടെ ത​ല​ശേ​രി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ച്ചാ​ണ് യുവാക്കളെ പിടികൂടി​യ​ത്. ബംഗളുരുവില്‍ നിന്നുള്ള യശ്വന്ത്പൂര്‍ എക്സ്പ്രസില്‍ വന്നിറങ്ങിയ ഇവരെ പരിശോധിച്ചപ്പോഴാണ് അവരുടെ കൈയിലുണ്ടായിരുന്ന മൂന്ന് ബാഗുകളില്‍ നിന്നായി 2000, 500, 100 നോട്ടുകളുടെ കെട്ടുകള്‍ കണ്ടെടുത്തത്.

ഇ​വ​രെ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

 

prp

Related posts

Leave a Reply

*