ജയിലില്‍ വ്യത്യസ്തമായ ശിക്ഷാ രീതി; പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം:  താനൂരില്‍  പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിഐ അലവിയുടെ വ്യത്യസ്തമായ ശിക്ഷയാണ്     ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

പൊതു നിരത്തില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്റ്റേഷനില്‍ എത്തിച്ച ഇവരെ അടിവസ്ത്രം മാത്രം ധരിച്ച്‌ നിര്‍ത്തുകയും പാട്ട് പാടിക്കുകയുമായിരുന്നു. മൂന്ന് പ്രതികള്‍ വട്ടത്തില്‍ നിന്ന് കൈകൊട്ടി പാടുകയും പരസ്പരം കൈ കൊട്ടുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട യാതൊരു പ്രതികരണവും പൊലീസ് നടത്തിയിട്ടില്ല. പൊലീസ് സ്റ്റേഷന്‍റെ  അകത്തുനിന്ന് തന്നെയാണ് വീഡിയോ എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ വീഡിയോ പൊലീസുകാര്‍ പ്രചരിപ്പിച്ചതാവാമെന്ന സംശയവും ഉയരുന്നുണ്ട്.

 

കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികളോട് പാലിക്കേണ്ട മര്യാദകള്‍ സംബന്ധിച്ച്‌ പൊലീസിന് കൃത്യമായ മാര്‍ഗ നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ്‌  ഇത്തരത്തിലുള്ള പ്രാകൃത ശിക്ഷാ രീതി തുടരുന്നത്.

prp

Related posts

Leave a Reply

*