”ബ്ലാക്ക് ബെല്‍റ്റ്‌ ഡാ..”രാഹുല്‍ ഗാന്ധി ഐകിഡോ പരിശീലിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തു വന്നാല്‍ നവമാധ്യമങ്ങള്‍ക്ക് വിശ്രമം ഉണ്ടാവില്ല. അദ്ദേഹം എന്ത് ചെയ്താലും അത് വൈറല്‍ ആകും. ഇപ്പോഴിതാ ജാപ്പനീസ് യുദ്ധമുറയായ ഐകീഡോയില്‍ ബ്ലാക്ക്ബെല്‍റ്റാണ് താനെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍.

കറുപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രം ധരിച്ച്‌ പരീശിലകനോടൊപ്പം കരാട്ടെ അഭ്യസിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. താന്‍ ബ്ലാക്ക് ബെല്‍റ്റുകാരനാണെന്ന കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ സൃടിച്ചിരുന്നു. ഇത് തള്ളാണെന്നും മറ്റും  കമന്‍റുകള്‍ വന്നതോടെയാണ് കോണ്‍ഗ്രസ് നേതാവും അഭിനേത്രിയുമായ ദിവ്യ സ്പന്ദന ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ദിവസേന ഒരു മണിക്കൂര്‍ പരിശീലനത്തിനായി ചെലവഴിക്കാറുണ്ടെന്നു പറഞ്ഞതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഈ ചിത്രങ്ങള്‍ പരിശോധിക്കൂ എന്നും പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. ഏതായാലും സംഭവം തകര്‍ത്തിട്ടുണ്ട്.

prp

Related posts

Leave a Reply

*