ഇന്ത്യ വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യം; ജെയ്റ്റ്ലി

വാഷിങ്ടണ്‍: ജി.എസ്.ടിയെ വലിയ പ്രശ്നമായി മാറിയെങ്കിലും  പുതിയ ഭരണക്രമത്തെ സംസ്ഥാന സര്‍ക്കാരുകള്‍ പെട്ടന്ന് തന്നെ  സ്വീകരിച്ചുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് കൊല്ലമായി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായി ഇന്ത്യ ഇന്ന് വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്കില്‍  ഇന്ത്യാ ബിസിനസ് കൗണ്‍സില്‍  സംഘടിപ്പിച്ച ശില്‍പശാലയില്‍  പങ്കെടുത്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 95 ശതമാനം നിക്ഷേപങ്ങളും, നികുതി പിരിവുകളും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്.  ഇന്ത്യ ഇന്ന് വലിയ തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും സജ്ജമായി കഴിഞ്ഞുവെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.

യുവജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ പെയ്മെന്‍റിനു  വലിയ സ്വാധീനം ലഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ പദ്ധതികളെല്ലാം ബാങ്ക് അക്കൗണ്ട് വഴി ബന്ധിപ്പിച്ച്‌ കഴിഞ്ഞു. ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് വിവിധ ഇന്‍ഷൂറന്‍സ് പദ്ധതികളും സര്‍ക്കാര്‍ അനുവദിച്ച്‌ നല്‍കുന്നതായി ജെയ്റ്റ്ലി പറഞ്ഞു

prp

Related posts

Leave a Reply

*