മൊബൈല്‍ ഫോണിനും ടെലിവിഷനും വില കൂടും

ന്യൂഡല്‍ഹി: ബഡ്ജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കസ്റ്റംസ് തീരുവ കൂട്ടിയതോടെ വിദേശ കമ്പനികളുടെ മൊബൈല്‍ ഫോണിനും ടെലിവിഷനും വില കൂടും. 15 ശതമാനം ആയിരുന്ന കസ്റ്റംസ് തീരുവ 20 ശതമാനം ആയി ഉയര്‍ത്തിയതോടെയാണ് വില ഉയരാന്‍ വഴിയൊരുങ്ങിയത്.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകളുടെ വിലയില്‍ നാലു മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധനയുണ്ടായിരുന്നു.

നിലവില്‍ മൊബൈലിന്‍റെ  ഭാഗങ്ങള്‍  വിദേശത്ത് നിര്‍മിച്ച ശേഷം ഇന്ത്യയില്‍ വച്ച്‌ സംയോജിപ്പിക്കുകയാണ് ചെയ്തു വരുന്നത്.

 

 

prp

Related posts

Leave a Reply

*