ഒന്നര നൂറ്റാണ്ടിനു ശേഷം പ്രത്യക്ഷപ്പെട്ട ബ്ലൂമൂണ്‍ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍. കേരളത്തിന് അകത്തായാലും പുറത്തായാലും അസാധാരണമായി എന്ത് നടന്നാലും അതിന്റെ ക്രെഡിറ്റ് ട്രോളന്മാര്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് നല്‍കുകയാണ് പതിവ്. ഇത്തവണ അത് മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ നേതാവ് ലസിത പാലക്കല്‍ കൊണ്ട് പോയി.

ചന്ദ്രന്‍ കാവിയായി മാറിയെന്നും അധികം താമസിക്കാതെ കേരളവും ഇങ്ങനെയാവുമെന്നാണ് ചന്ദ്രഗ്രഹണം സ്പെഷ്യല്‍ ഫേയ്സ്ബുക് പോസ്റ്റിലൂടെ ലസിത പറഞ്ഞത്. ‘ചന്ദ്രന്‍ കാവിയായി മാറി. അധികം താമസിയാതെ കേരളവും. എല്‍ഡിഎഫ് പോകും എല്ലാം ശരിയാകും’ – ലസിത ഫേയ്സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ സംഘ നേതാവിന്റെ പോസ്റ്റ് ബിജെപിക്ക് തന്നെ തലവേദനയായിരിക്കുകയാണ്. ലസിതയുടെ പോസ്റ്റിനെ വെച്ച് ബിജെപിയേയും കുമ്മനത്തേയും ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ചന്ദ്രഗ്രഹണത്തെ കമ്മനടിയായി മാറ്റിയാണ് ട്രോള്‍. ഗ്രഹണ ചിത്രത്തില്‍ കുമ്മനത്തിന്‍റെ പടം വെച്ചാണ് പരിഹസിക്കുന്നത്.


