ഓടുന്ന ട്രെയിനില്‍ യുവനടിക്കുനേരെ അതിക്രമം; യുവാവ് അറസ്റ്റില്‍

കൊച്ചി: ഓടുന്ന ട്രെയിനില്‍ യുവനടിയെ അപമാനിക്കാന്‍ ശ്രമം. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രി വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചതെന്ന് നടി പറഞ്ഞു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്‍റെ കൈ പിടിച്ചുവെച്ച്‌ ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

prp

Related posts

Leave a Reply

*