തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ബിയര്‍ എന്നിവയ്ക്ക് നിരവധി സെസുകള്‍ ഈടാക്കി വരുന്നു. ഏതാനും സെസുകള്‍ എടുത്തിനീക്കി തതുല്യമായ ടാക്സ് ഏര്‍പ്പെടുത്തും. 400 രൂപ വരെയുള്ള മദ്യത്തിന് 200 ശതമാനമാണ് നികുതി. 400 രൂപയ്ക്ക് മുകളില്‍ 210 ശതമാനം നികുതി നല്‍കണമെന്ന് മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ബിയറിന്‍റെ വില്‍പ്പന നികുതി നൂറ് ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. വൈന് 100% നികുതി. ഇറക്കുമതി മദ്യത്തില്‍ കെയ്സിന് 6000 രൂപയും വൈന് 3000 രൂപയും ആയി ഉയര്‍ത്തി. 60 […]
Tag: budget 2018
സ്ത്രീ സൗഹൃദ ബജറ്റുമായി പിണറായി സര്‍ക്കാര്‍; 2018 അയക്കൂട്ട വര്‍ഷമായി ആചരിക്കും
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ മൂന്നാമത്തെ ബജറ്റ് സ്ത്രീ സൗഹൃദ ബജറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സ്ത്രീ സുരക്ഷ പദ്ധതികള്‍ക്കായി 1267 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. സ്ത്രീ സുരക്ഷക്ക് മാത്രം 50 കോടി മാറ്റി വയ്ക്കും. അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകളുടെ ക്ഷേമത്തിനായി 3 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. വിവാഹ സഹായം 10,000 രൂപയില്‍ നിന്നും 40,000 രൂപയായി ഉയര്‍ത്തി. അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 2000 രൂപയായി ഉയര്‍ത്തി. കുടുംബശ്രീക്കുള്ള ധനസഹായം 200 കോടിയാക്കി. […]
സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു; തീരദേശ വികസനത്തിന് 2000 കോടി
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ മൂന്നാമത്തെ ബജറ്റില്‍ തീരദേശത്തിന്‍റെ വികസനത്തിന് 2000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. : ഓഖി ദുരന്തത്തിന്‍റെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ ആയിരുന്നു പ്രഖ്യാപനം. തീരദേശത്തെ ഹരിതവല്‍ക്കരിക്കാന്‍ 150 കോടി രൂപ നീക്കിവെയ്ക്കും. തീരദേശത്തിന്‍റെ വികസനം കിഫ്ബിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി കിഫ്ബി വഴി 900 കോടി രൂപ കണ്ടെത്തും. തീരപ്രദേശങ്ങളിലെ ആശുപത്രികള്‍ നവീകരിക്കും. കടലിനോട് ചേര്‍ന്ന് 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 150 കോടി നീക്കിവെക്കും. തീരദേശമേഖലയില്‍ വൈഫൈയും കുടുംബാരോഗ്യ പദ്ധതിയും നടപ്പാക്കും. മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി നബാര്‍ഡില്‍ […]
റെയില്‍വേയ്ക്ക് 1.48 ലക്ഷം കോടി, എല്ലാ ട്രെയിനുകളിലും സി.സി.ടി.വി, വൈഫൈ സൗകര്യങ്ങള്‍
ന്യൂഡല്‍ഹി: റെയില്‍വെയുടെ വികസനത്തിനും നവീകരണത്തിനുമായി ബജറ്റില്‍ 1,48,500 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. റെയില്‍വെ ട്രാക്കുകളുടെ സുരക്ഷ, നവീകരണം എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി 11,000 ട്രെയിനുകളിലായി 12 ലക്ഷം സിസിടിവി ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതിനായി 3,000 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും പടിപടിയായി വൈഫൈ സംവിധാനവും ഏര്‍പ്പെടുത്തും. 25,000 ത്തിലധികം യാത്രാക്കാരെത്തുന്ന എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും എസ്കലേറ്റര്‍ സ്ഥാപിക്കും. ഹൈസ്പീഡ് റെയില്‍വെ പദ്ധതികള്‍ക്ക് ആവശ്യമുള്ള തൊഴിലാളികളെ സൃഷ്ടിക്കുന്നതിനായി വഡോദരയില്‍ പരിശീലന […]
മൊബൈല്‍ ഫോണിനും ടെലിവിഷനും വില കൂടും
ന്യൂഡല്‍ഹി: ബഡ്ജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കസ്റ്റംസ് തീരുവ കൂട്ടിയതോടെ വിദേശ കമ്പനികളുടെ മൊബൈല്‍ ഫോണിനും ടെലിവിഷനും വില കൂടും. 15 ശതമാനം ആയിരുന്ന കസ്റ്റംസ് തീരുവ 20 ശതമാനം ആയി ഉയര്‍ത്തിയതോടെയാണ് വില ഉയരാന്‍ വഴിയൊരുങ്ങിയത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകളുടെ വിലയില്‍ നാലു മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധനയുണ്ടായിരുന്നു. നിലവില്‍ മൊബൈലിന്‍റെ ഭാഗങ്ങള്‍ വിദേശത്ത് നിര്‍മിച്ച ശേഷം ഇന്ത്യയില്‍ […]
പൊതുബഡ്ജറ്റ് അവതരണം തുടങ്ങി; ഗ്രാമീണ-കാര്‍ഷിക മേഖലയ്ക്ക് സാധ്യതകളേറെ
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോകസ്ഭയില്‍ അവതരിപ്പിച്ചു തുടങ്ങി. 2019ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബജറ്റാകും അദ്ദേഹം അവതരിപ്പിക്കുക എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടാകും. ആദായ നികുതി പരിധിയില്‍ മാറ്റം ഉള്‍പ്പെടെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലവര്‍ദ്ധനയില്‍ ധനമന്ത്രി എന്തു തീരുമാനമെടുക്കുമെന്നതും നിര്‍ണ്ണായകമാണ്. ജി.എസ്.ടി. നടപ്പായതിനുശേഷമുള്ള ആദ്യത്തെ ബജറ്റാണിത്. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വളര്‍ച്ച കുറവാണെന്ന് സാമ്ബത്തിക സര്‍വേ വെളിപ്പെടുത്തിയിരുന്നു. ഈ രണ്ടു മേഖലകള്‍ക്കും […]






