സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു; തീരദേശ വികസനത്തിന് 2000 കോടി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ മൂന്നാമത്തെ ബജറ്റില്‍ തീരദേശത്തിന്‍റെ വികസനത്തിന് 2000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. : ഓഖി ദുരന്തത്തിന്‍റെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ ആയിരുന്നു പ്രഖ്യാപനം. തീരദേശത്തെ ഹരിതവല്‍ക്കരിക്കാന്‍ 150 കോടി രൂപ നീക്കിവെയ്ക്കും. തീരദേശത്തിന്‍റെ വികസനം കിഫ്ബിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി കിഫ്ബി വഴി 900 കോടി രൂപ കണ്ടെത്തും.

തീരപ്രദേശങ്ങളിലെ ആശുപത്രികള്‍ നവീകരിക്കും. കടലിനോട് ചേര്‍ന്ന് 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 150 കോടി നീക്കിവെക്കും. തീരദേശമേഖലയില്‍ വൈഫൈയും കുടുംബാരോഗ്യ പദ്ധതിയും നടപ്പാക്കും.

മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി നബാര്‍ഡില്‍ നിന്ന് വായ്പയെടുക്കുമെന്നും ബജറ്റ് പറയുന്നു. നോട്ട് നിരോധനം ഓഖി ദുരന്തത്തിന് സമാനമാണെന്ന് ധനമന്ത്രി പറഞ്ഞു. കാലാവസ്ഥ വ്യതിയാനം കേരളത്തിന് വെല്ലുവിളിയായി മാറുന്നതായും അദ്ദേഹം  പറഞ്ഞു.

പ്രഖ്യാപനങ്ങള്‍
*തീദേശത്തിനായി ഡി.പി.ആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപ
*ജി.എസ്.ടി നിരാശപ്പെടുത്തി
*തീരദേശ സ്കൂളുകള്‍ നവീകരിക്കും
*തീരദേശ മേഖലയില്‍ സൗജന്യ വൈഫൈ
*തുറമുഖ വികസനത്തിന് 584 കോടി
*നോട്ട് നിരോധനം ഓഖി ചുഴലിക്കാറ്റുപോലെ സന്പദ്വ്യവസ്ഥയെ തകര്‍ത്തു
*കിഫ്ബി വഴി 900 കോടി സമാഹരിക്കും
*തീരദേശത്തെ 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 150 കോടി
*മത്സ്യമേഖലയ്ക്ക് 600 കോടി
*തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്
*ലിംഗസമത്വം ഉറപ്പാക്കും
*സ്ത്രീ മുന്നേറ്റത്തിന് പിന്തുണ

prp

Related posts

Leave a Reply

*