നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടില്ല: തോമസ് ഐസക്

തിരുവനന്തപുരം: ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തുന്നത് വഴി നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലകൂടില്ലെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. മറിച്ചുള്ള പ്രചാരണങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 12, 18, 28 സ്ലാബില്‍ വരുന്ന ഉല്‍പന്നങ്ങള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സ്ലാബില്‍ വരുന്ന ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് ഉണ്ട്. പക്ഷേ, ഉപഭോക്താവിന് ഇത് കാര്യമായ ബാധ്യതയുണ്ടാക്കില്ല. അതായത് 100 രൂപയുടെ ഉത്പന്നം 28 ശതമാനം ജിഎസ്ടി അടക്കം 128 രൂപയായിരുന്നു. […]

2019-20 ബജറ്റ് അവതരണം തുടങ്ങി; നവകേരള നിര്‍മ്മാണത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. പ്രളയാനന്തരമുള്ള ആദ്യ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു. ബജറ്റില്‍ നവകേരള നിര്‍മ്മിതിക്കായുള്ള പദ്ധതികള്‍ക്കാണ് പ്രത്യേക ഊന്നല്‍ നല്‍കുന്നത്. ശ്രീരായണ ഗുരുവിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റവതരണത്തിന്‍റെ തുടക്കം. ഇനി പുനര്‍നിര്‍മ്മാണത്തിന്‍റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് പറഞ്ഞു. പ്രളയം ഒരുമിപ്പിച്ച ജനതയെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമം നടന്നുവെന്നും ഇത് പ്രളയത്തിന് ശേഷമുള്ള രണ്ടാമത്തെ ദുരന്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാമതില്‍ മലയാളിയുടെ […]

കക്കൂസുകള്‍ കെട്ടാനല്ല.. ജനത്തെ ഊറ്റിയെടുക്കുന്ന കാശ് പോകുന്നത് ഈ വഴിക്ക്; തോമസ് ഐസക്ക്

തിരുവനന്തപുരം: കക്കൂസുകള്‍ കെട്ടാനല്ല. ജനത്തെ ഊറ്റിയെടുക്കുന്ന കാശ് പോകുന്നത് ഈ വഴിക്ക്, വര്‍ധിക്കുന്ന ഇന്ധന വിലയ്‌ക്കെതിരെ പ്രതികരണവുമായി ധനമന്ത്രി മന്ത്രി തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എണ്ണവിലവര്‍ധനയുടെ മറവില്‍ ജനങ്ങളില്‍ നിന്ന് ഊറ്റിപ്പിഴിയുന്ന പണം യഥാര്‍ത്ഥത്തില്‍ രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കല്ല ഉപയോഗിക്കുന്നതെന്നും കോടീശ്വരന്‍മാര്‍ ബാങ്കുകളില്‍ നിന്ന് തട്ടിച്ചുകൊണ്ടുപോയ ശതകോടികളുടെ നഷ്ടം നികത്താനാണെന്നും അദ്ദേഹം പറയുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലാണ് ഐസക്ക് കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം; ലിറ്ററിന് രണ്ടു രൂപ കുറച്ചാല്‍ കേന്ദ്രസര്‍ക്കാരിന് വരുമാനം 30,000 കോടി […]

സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക്; പ്രാധാന്യമില്ലാത്ത പദ്ധതികൾ മാറ്റിവയ്ക്കും: തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനം ചെലവ് ചുരുക്കലിലേക്ക് നീങ്ങുന്നു. അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികൾ മാറ്റിവയ്ക്കുമെന്നും നിയമനങ്ങൾ നിയന്ത്രണം കൊണ്ടുവരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. എന്നാൽ ആശുപത്രിയിലേക്കും സ്‌കൂളുകളിലേക്കും നിയമനം നടത്തും. പുനർ നിമാർണത്തിന്‍റെ ഭാഗമായി കടുത്ത സാമ്പത്തിക അച്ചടക്കമുണ്ടാകും. ഏതൊക്കെ പദ്ധതികൾ മാറ്റിവയ്ക്കാമെന്ന് അതതു വകുപ്പുകൾ പരിശോധിക്കണം. പുതിയ കാറുകൾ വാങ്ങുന്നതിനും നിയന്ത്രണം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. വകുപ്പ് മേധാവകൾക്ക് മാത്രം പുതിയ കാറുകൾ വാങ്ങാം. മറ്റ് ആവശ്യങ്ങൾക്ക് കാറുകൾ വാടകയ്‌ക്കെടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു. അതേസമയം, കിഫ്ബി […]

ഒരു കൊട്ടക്കണക്കു പറഞ്ഞാൽ പണം കിട്ടുന്ന പതിവ് നാട്ടുനടപ്പുള്ളതാണോ? തോമസ് ഐസക്കിനെതിരെ കെ സുരേന്ദ്രൻ

  തിരുവനന്തപുരം:  വൈദ്യുതി വകുപ്പിന്‍റെ കൃത്യവിലോപമാണ് കേരളത്തിലെ മഴക്കെടുതി ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയതെന്നു ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളത്തോട് കേന്ദ്രം ഒരു വിവേചനവും കാണിക്കില്ലെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. മഴക്കെടുതിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസക്കിനെതിരെ സുരേന്ദ്രൻ രംഗത്തെത്തുകയായിരുന്നു. കേന്ദ്രം അനുവദിച്ച 180 കോടി അടിയന്തര സഹായമാണെന്ന കാര്യം താങ്കള്‍ക്ക് അറിയാത്തതാണോ എന്നും സുരേന്ദ്രൻ ചോദിച്ചു.തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേന്ദ്രൻ രംഗത്തെത്തിയത്. സുരേന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം പ്രിയ തോമസ് ഐസക്ക് […]

പങ്കാളിത്ത പെന്‍ഷന്‍; തീരുമാനമറിയിച്ച്‌ തോമസ് ഐസക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍റെ വിഷയത്തില്‍ തീരുമാനമറിയിച്ച്‌ ധനമന്ത്രി തോമസ് ഐസക്. പങ്കാളിത്ത പെന്‍ഷന്‍ പുന:പരിശോധിക്കുമെന്നും ഇതിനായി ജഡ്ജി അടങ്ങുന്ന സമിതിയെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. അതുപോലെയാണ് പങ്കാളിത്ത പെന്‍ഷന്‍ എന്നും പ്രത്യാഘാതങ്ങള്‍ പരിശോധിക്കണമെന്നും രണ്ടാഴ്ച്ചയ്ക്കകം സമിതിയെ നിയോഗിക്കുമെന്നും ചില നടപടികള്‍ എടുത്താന്‍ ഊരിപ്പോരാന്‍ ബുദ്ധിമുട്ടാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

ഇന്ധനനികുതി കുറയ്ക്കില്ല: തോമസ്‌ ഐസക്

തിരുവനന്തപുരം: പെട്രോളിനും ഡീസലിനുമുള്ള നികുതി കുറയ്ക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ധനവില കൂടുമ്പോഴൊന്നും വില കുറയ്ക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ല. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നാലു തവണ നികുതി കുറച്ചപ്പോള്‍ പതിമൂന്ന്‌ തവണയാണ്  വില കൂട്ടിയത്. യുപിഎ സര്‍ക്കാരിന്‍റെ കാലം കഴിഞ്ഞ് ഒരു ഘട്ടത്തിലും യുഡിഎഫ് സര്‍ക്കാര്‍ നികുതി കുറച്ചില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ധന തീരുവ ഉയര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ബാങ്ക് കൊള്ളയ്ക്ക് തുല്യമെന്നും ധനമന്ത്രി പറഞ്ഞു. […]

മദ്യവില ഉയരും; 400 രൂപ വരെയുള്ള മദ്യത്തിന് 200% നികുതി

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ബിയര്‍ എന്നിവയ്ക്ക് നിരവധി സെസുകള്‍ ഈടാക്കി വരുന്നു. ഏതാനും സെസുകള്‍ എടുത്തിനീക്കി തതുല്യമായ ടാക്സ് ഏര്‍പ്പെടുത്തും. 400 രൂപ വരെയുള്ള മദ്യത്തിന് 200 ശതമാനമാണ് നികുതി. 400 രൂപയ്ക്ക് മുകളില്‍ 210 ശതമാനം നികുതി നല്‍കണമെന്ന് മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ബിയറിന്‍റെ വില്‍പ്പന നികുതി നൂറ് ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്.  വൈന് 100% നികുതി. ഇറക്കുമതി മദ്യത്തില്‍ കെയ്സിന് 6000 രൂപയും വൈന് 3000 രൂപയും ആയി ഉയര്‍ത്തി. 60 […]

സ്ത്രീ സൗഹൃദ ബജറ്റുമായി പിണറായി സര്‍ക്കാര്‍; 2018 അയക്കൂട്ട വര്‍ഷമായി ആചരിക്കും

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ മൂന്നാമത്തെ ബജറ്റ് സ്ത്രീ സൗഹൃദ ബജറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സ്ത്രീ സുരക്ഷ പദ്ധതികള്‍ക്കായി 1267 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.   സ്ത്രീ സുരക്ഷക്ക് മാത്രം 50 കോടി മാറ്റി വയ്ക്കും. അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകളുടെ ക്ഷേമത്തിനായി 3 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. വിവാഹ സഹായം 10,000 രൂപയില്‍ നിന്നും 40,000 രൂപയായി ഉയര്‍ത്തി. അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 2000 രൂപയായി ഉയര്‍ത്തി. കുടുംബശ്രീക്കുള്ള ധനസഹായം 200 കോടിയാക്കി. […]

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു; തീരദേശ വികസനത്തിന് 2000 കോടി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ മൂന്നാമത്തെ ബജറ്റില്‍ തീരദേശത്തിന്‍റെ വികസനത്തിന് 2000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. : ഓഖി ദുരന്തത്തിന്‍റെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ ആയിരുന്നു പ്രഖ്യാപനം. തീരദേശത്തെ ഹരിതവല്‍ക്കരിക്കാന്‍ 150 കോടി രൂപ നീക്കിവെയ്ക്കും. തീരദേശത്തിന്‍റെ വികസനം കിഫ്ബിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി കിഫ്ബി വഴി 900 കോടി രൂപ കണ്ടെത്തും. തീരപ്രദേശങ്ങളിലെ ആശുപത്രികള്‍ നവീകരിക്കും. കടലിനോട് ചേര്‍ന്ന് 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 150 കോടി നീക്കിവെക്കും. തീരദേശമേഖലയില്‍ വൈഫൈയും കുടുംബാരോഗ്യ പദ്ധതിയും നടപ്പാക്കും. മത്സ്യബന്ധന തുറമുഖങ്ങള്‍ക്കായി നബാര്‍ഡില്‍ […]