2019-20 ബജറ്റ് അവതരണം തുടങ്ങി; നവകേരള നിര്‍മ്മാണത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. പ്രളയാനന്തരമുള്ള ആദ്യ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു. ബജറ്റില്‍ നവകേരള നിര്‍മ്മിതിക്കായുള്ള പദ്ധതികള്‍ക്കാണ് പ്രത്യേക ഊന്നല്‍ നല്‍കുന്നത്.

ശ്രീരായണ ഗുരുവിനെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു ധനമന്ത്രിയുടെ ബജറ്റവതരണത്തിന്‍റെ തുടക്കം. ഇനി പുനര്‍നിര്‍മ്മാണത്തിന്‍റെ ഘട്ടമാണെന്നും പ്രളയകാലത്തെ ഒരുമയെ ലോകം വിസ്മയത്തോടെ കണ്ടുവെന്നും തോമസ് ഐസക് പറഞ്ഞു. പ്രളയം ഒരുമിപ്പിച്ച ജനതയെ വര്‍ഗീയമായി വിഭജിക്കാന്‍ ശ്രമം നടന്നുവെന്നും ഇത് പ്രളയത്തിന് ശേഷമുള്ള രണ്ടാമത്തെ ദുരന്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വനിതാമതില്‍ മലയാളിയുടെ ആത്മാഭിമാനം ഉയര്‍ത്തിയെന്നും ജില്ലകളില്‍ ഇതിന് തുല്യമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. നവോത്ഥാന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. 1000 കോടി രൂപ പ്രളയ പുനര്‍നിര്‍മാണത്തിനായി വകയിരുത്തും. നവകരേളത്തിനായി 25 പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ 3229 കോടി രൂപ കിട്ടി. ഇതിനകം നിധിയില്‍ നിന്ന് 1732 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിന് പുറമേ വീട് നിര്‍മാണത്തിന്, വായ്പാസഹായം ഉള്‍പ്പടെയുള്ള ചെലവുണ്ട്, പുനര്‍നിര്‍മാണത്തിന് ആയിരം കോടി രൂപ അനുവദിച്ചു.

കൃഷി ഉള്‍പ്പടെയുള്ള വരുമാനമാര്‍ഗവും തകര്‍ച്ചയിലായി. ജീവനോപാധികള്‍ കണ്ടെത്താന്‍ ഒരു വാര്‍ഷികപദ്ധതി നടപ്പാക്കും. ഇതിനായി 118 സ്‌കീമുകളുണ്ട്. ഇതിനായി 4700 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനവിഹിതമായി 210 കോടി രൂപ വകയിരുത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 75 കോടിയാക്കി ഉയര്‍ത്തി .

ഈ വര്‍ഷത്തെ ജില്ലാ ക്രെഡിറ്റ് സ്‌കീമുകളുടെ വിഹിതം കൂട്ടി. ഇതില്‍ 75 ശതമാനം കൃഷിക്ക് സഹായം നല്‍കുന്നെന്ന് ഉറപ്പ് വരുത്തും. പ്രളയബാധിത പഞ്ചായത്തുകള്‍ക്കായി 250 കോടി രൂപ വകയിരുത്തി.  നവോത്ഥാനത്തെക്കുറിച്ച്‌ സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. വനിതാമതില്‍ ഉയര്‍ന്ന പാതയില്‍ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച്‌ പറയുന്ന മതില്‍ച്ചിത്രങ്ങള്‍ വരയ്ക്കും. ലളിതകലാഅക്കാദമി മുന്‍കൈയെടുക്കും. സ്ത്രീ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലൊരാള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ദാക്ഷായണി വേലായുധന്‍റെ പേരിലുള്ള ഒരു പുരസ്കാരം നല്‍കും. ഇതിനായി രണ്ട് കോടി രൂപ നീക്കി വച്ചു.

​കണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് വ്യ​വ​സാ​യ സ​മു​ച്ച​യ​ങ്ങ​ള്‍ നി​ര്‍​മി​ക്കും. വ്യ​വ​സാ​യ പാ​ര്‍​ക്കു​ക​ളും കോ​ര്‍​പ്പ​റേ​റ്റ് നി​ക്ഷേ​പ​ങ്ങ​ളും വ​രും. കി​ഫ്ബി​യി​ല്‍​നി​ന്നു​ള്ള 15,600 കോടി ഉ​പ​യോ​ഗി​ച്ച്‌ 6700 ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കും. കൊ​ച്ചി-​കോ​യ​മ്പ​ത്തൂ​ര്‍ വ്യ​വ​സാ​യ ഇ​ട​നാ​ഴി സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

prp

Related posts

Leave a Reply

*