പാര്‍വ്വതിക്ക് പിന്തുണയുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: നടി പാര്‍വ്വതി നേരിടുന്ന സൈബര്‍ ആക്രമണത്തില്‍ നടിക്ക് പിന്തുണയുമായി ധനകാര്യമന്ത്രി തോമസ് ഐസക്ക്. മമ്മൂട്ടിയുടെ കസബ സിനിമയ്ക്കെതിരെ വിമര്‍ശനം നടത്തിയതി പേരിലായിരുന്നു മമ്മൂട്ടി ആരാധകര്‍ പാര്‍വ്വതിക്കെതിരെ തിരിഞ്ഞത്. സിനിമയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടിക്ക് പിന്തുണയുമായി മന്ത്രി എത്തിയത്. ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച അഭിനയത്തിനുള്ള പുരസ്കാരം നേടിയ നടിയാണ് പാര്‍വതി. മലയാള സിനിമയുടെ ഗരിമ രാജ്യാന്തരതലത്തില്‍ ഉയര്‍ത്തിപ്പിടിച്ച ഈ യുവതി ഇപ്പോള്‍ കടുത്ത സൈബര്‍ ആക്രമണം […]

പെന്‍ഷന്‍ പ്രായം 58 ആക്കുന്നുവെന്ന വാര്‍ത്ത അസത്യം; മനോരമയ്ക്കെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്

തിരുവനന്തപുരം : ‘പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ധനവകുപ്പിന്‍റെ  ശുപാര്‍ശ’ എന്ന മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്ത അസത്യമെന്ന് ധനമന്ത്രി തോമസ് ഐസക്. ഈ വാര്‍ത്ത മനോരമയ്ക്ക് എവിടെ നിന്നാണ് കിട്ടിയത് എന്നറിയില്ല. എനിക്കു മാത്രമല്ല, വകുപ്പിലാര്‍ക്കും  ഇത്തരത്തിലൊരു ഫയലോ നിര്‍ദേശമോ ധനവകുപ്പിനു മുന്നിലില്ല. വായനക്കാരെ സംഭ്രമിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുന്‍ത്തി മനോരമ പോലൊരു പ്രമുഖ പത്രത്തിന് ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കഴിയുമോ? തോമസ് ഐസക് ചോദിക്കുന്നു. മനോരമ വാര്‍ത്ത അസത്യമെന്ന് ചൂണ്ടിക്കാട്ടി തോമസ് ഐസക് ഫേസ്ബുക്കിലാണ് […]

പെട്രോള്‍ നികുതി കുയ്ക്കില്ല :തോമസ്‌ ഐസക്ക്

തിരുവനന്തപുരം: കേരളത്തില്‍ പെട്രോള്‍ നികുതി  കുറയ്ക്കില്ലെന്ന് കേരള ധനമന്ത്രി  തോമസ് ഐസക്ക്. നയപരമായ തീരുമാനം ആദ്യം കേന്ദ്രം കൈക്കൊള്ളട്ടെ, വര്‍ധിപ്പിച്ച നികുതി കേന്ദ്രം കുറയ്ക്കാന്‍ തയ്യാറായാല്‍ സംസ്ഥാനവും നികുതി കുറയ്ക്കുന്നതിനെകുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ ചുമലിലേക്ക് കേന്ദ്രത്തിന്‍റെ തെറ്റായ നയങ്ങളുടെ പാപഭാരം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും നികുതി വര്‍ധിപ്പിച്ചത് സംസ്ഥന സര്‍ക്കാരല്ല കേന്ദ്ര സര്‍ക്കാരാണെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ക്രൂഡോയിലിന് വില കുറഞ്ഞപ്പോള്‍ ആ ന്യായം പറഞ്ഞു കൊണ്ട് പെട്രോളിന്‍റെ വില  കൂട്ടി. കേന്ദ്ര സര്‍ക്കാര്‍ ആദ്യം ഈ നയം […]