നോട്ട് ക്ഷാമം താല്‍ക്കാലികം, ആവശ്യത്തിന് നോട്ടുകള്‍ ഉടനെത്തും: അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: കറന്‍സി ക്ഷാമം താല്‍ക്കാലികം മാത്രമാണെന്നും എടിഎമ്മുകളില്‍ ആവശ്യത്തിന് നോട്ടുകള്‍ ഉടന്‍ എത്തുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ബാങ്കുകളില്‍ വിനിമയത്തിന് ആവശ്യത്തിന് നോട്ടുകളുണ്ട്. ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഇവ ലഭ്യമാകുമെന്നും അരുണ്‍ ജെയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ പെട്ടെന്ന് അസാധാരണമാം വിധം നോട്ടുകള്‍ക്ക് ആവശ്യം നേരിട്ടതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് നോട്ട് ക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടത്. ചൊവ്വാഴ്ചയും ചില സംസ്ഥാനങ്ങളില്‍ നോട്ട് ക്ഷാമുണ്ട് എന്ന വാര്‍ത്ത […]

അരുണ്‍ ജയ്റ്റ്‌ലിക്ക് ഗുരുതര വൃക്കരോഗം

ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയ്ക്ക് ഗുരുതരമായ വൃക്കരോഗമെന്ന് റിപ്പോര്‍ട്ട്. സര്‍ജറിക്കായി ഉടന്‍ ആശുപത്രിയിലെത്താന്‍ ഡോക്ടര്‍മാര്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ചതായും വിവരം. എന്നാല്‍ ധനകാര്യ മന്ത്രാലയം ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്. മന്ത്രിയുടെ വൃക്ക മാറ്റിവെക്കാന്‍ നിര്‍ദ്ദേമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെയ്റ്റ്‌ലിയുടെ വസതിയിലെത്തിയാണ് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ചികിത്സിക്കുന്നത്. അടുത്തയാഴ്ച ശസ്ത്രക്രിയ നടത്തുമെന്നാണ് അറിയുന്നത്. അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ജയ്റ്റ്‌ലി പൊതുപരിപാടികളില്‍ പങ്കെടുക്കുന്നില്ല. കഴിഞ്ഞ ദിവസം നടന്ന എം.പിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തിരുന്നില്ല.  ഉത്തര്‍പ്രദേശില്‍ […]

മൊബൈല്‍ ഫോണിനും ടെലിവിഷനും വില കൂടും

ന്യൂഡല്‍ഹി: ബഡ്ജറ്റില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കസ്റ്റംസ് തീരുവ കൂട്ടിയതോടെ വിദേശ കമ്പനികളുടെ മൊബൈല്‍ ഫോണിനും ടെലിവിഷനും വില കൂടും. 15 ശതമാനം ആയിരുന്ന കസ്റ്റംസ് തീരുവ 20 ശതമാനം ആയി ഉയര്‍ത്തിയതോടെയാണ് വില ഉയരാന്‍ വഴിയൊരുങ്ങിയത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയപ്പോള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകളുടെ വിലയില്‍ നാലു മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധനയുണ്ടായിരുന്നു. നിലവില്‍ മൊബൈലിന്‍റെ  ഭാഗങ്ങള്‍  വിദേശത്ത് നിര്‍മിച്ച ശേഷം ഇന്ത്യയില്‍ […]

പൊതുബഡ്ജറ്റ് അവതരണം തുടങ്ങി; ഗ്രാമീണ-കാര്‍ഷിക മേഖലയ്ക്ക്‌ സാധ്യതകളേറെ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോകസ്ഭയില്‍ അവതരിപ്പിച്ചു തുടങ്ങി. 2019ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബജറ്റാകും അദ്ദേഹം അവതരിപ്പിക്കുക എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടാകും. ആദായ നികുതി പരിധിയില്‍ മാറ്റം ഉള്‍പ്പെടെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലവര്‍ദ്ധനയില്‍ ധനമന്ത്രി എന്തു തീരുമാനമെടുക്കുമെന്നതും നിര്‍ണ്ണായകമാണ്. ജി.എസ്.ടി. നടപ്പായതിനുശേഷമുള്ള ആദ്യത്തെ ബജറ്റാണിത്. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വളര്‍ച്ച കുറവാണെന്ന് സാമ്ബത്തിക സര്‍വേ വെളിപ്പെടുത്തിയിരുന്നു. ഈ രണ്ടു മേഖലകള്‍ക്കും […]

ഇന്ത്യ വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യം; ജെയ്റ്റ്ലി

വാഷിങ്ടണ്‍: ജി.എസ്.ടിയെ വലിയ പ്രശ്നമായി മാറിയെങ്കിലും  പുതിയ ഭരണക്രമത്തെ സംസ്ഥാന സര്‍ക്കാരുകള്‍ പെട്ടന്ന് തന്നെ  സ്വീകരിച്ചുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് കൊല്ലമായി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായി ഇന്ത്യ ഇന്ന് വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍  ഇന്ത്യാ ബിസിനസ് കൗണ്‍സില്‍  സംഘടിപ്പിച്ച ശില്‍പശാലയില്‍  പങ്കെടുത്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് 95 ശതമാനം നിക്ഷേപങ്ങളും, നികുതി പിരിവുകളും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്.  ഇന്ത്യ ഇന്ന് വലിയ തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും […]