നോട്ട് ക്ഷാമം താല്‍ക്കാലികം, ആവശ്യത്തിന് നോട്ടുകള്‍ ഉടനെത്തും: അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: കറന്‍സി ക്ഷാമം താല്‍ക്കാലികം മാത്രമാണെന്നും എടിഎമ്മുകളില്‍ ആവശ്യത്തിന് നോട്ടുകള്‍ ഉടന്‍ എത്തുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ബാങ്കുകളില്‍ വിനിമയത്തിന് ആവശ്യത്തിന് നോട്ടുകളുണ്ട്. ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഇവ ലഭ്യമാകുമെന്നും അരുണ്‍ ജെയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ പെട്ടെന്ന് അസാധാരണമാം വിധം നോട്ടുകള്‍ക്ക് ആവശ്യം നേരിട്ടതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് നോട്ട് ക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടത്. ചൊവ്വാഴ്ചയും ചില സംസ്ഥാനങ്ങളില്‍ നോട്ട് ക്ഷാമുണ്ട് എന്ന വാര്‍ത്ത വന്നതോടെയാണ് ധനമന്ത്രി ട്വിറ്ററില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

എന്നാല്‍, ആര്‍.ബി.ഐ രേഖകള്‍ പ്രകാരം 18.17 ലക്ഷം കോടി രൂപയാണ് ഇപ്പോള്‍ വിനിമയത്തിലുള്ളത്. നോട്ട് നിരോധനകാലത്തെ വിനിമയ നിരക്കിന് തുല്യമാണിത്. ഡിജിറ്റലൈസേഷന്‍ മൂലം കറന്‍സികളുടെ ഉപഭോഗം കുറഞ്ഞതിനാല്‍ കറന്‍സി ഉപയോഗത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടില്ല.

prp

Related posts

Leave a Reply

*