പരാജയപ്പെട്ട സര്‍ക്കാരിന്‍റെ അതിലേറെ പരാജയപ്പെട്ട തീരുമാനമായിരുന്നു നോട്ട് നിരോധനം: യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. പരാജയപ്പെട്ട സര്‍ക്കാരിന്‍റെ അതിലേറെ പരാജയപ്പെട്ട തീരുമാനമായിരുന്നു നോട്ട് നിരോധനമെന്ന് സിന്‍ഹ പറഞ്ഞു. നേപ്പാളില്‍ നിന്നുള്‍പ്പെടെ എത്തുന്ന നിരോധിച്ച നോട്ടുകളുടെ കണക്ക് കൂടി പുറത്തുവന്നാല്‍ നോട്ട് നിരോധനം എത്ര മണ്ടത്തരമായിരുന്നുവെന്ന് വ്യക്തമാകും. നോട്ട് നിരോധനം കൊണ്ട് മോദി ലക്ഷ്യം വച്ച ഒന്നും സാധ്യമായില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. നേപ്പാളില്‍ നിന്നും രാജ്യത്തെ വിവിധ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും ഇന്ത്യന്‍ രൂപ വരാനുണ്ട്. […]

നോട്ട് നിരോധനം വമ്പന്‍ വ്യവസായികളെ സഹായിക്കാന്‍ നടത്തിയ അഴിമതി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നോട്ട് നിരോധനം വമ്പന്‍ വ്യവസായികളെ സഹായിക്കാന്‍ പൗരന്‍മാര്‍ക്കു നേരെ നടത്തിയ ആസൂത്രിത ആക്രമണമായിരുന്നെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിരോധിച്ച നോട്ടുകളില്‍ 99.3 ശതമാനം വോട്ടുകളും തിരിച്ചെത്തിയ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. നോട്ട് നിരോധനത്തിന്‍റെ പേരില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്. കറന്‍സി റദ്ദാക്കല്‍ സര്‍ക്കാറിനു സംഭവിച്ച പിഴവായിരുന്നില്ല. വമ്പന്‍ വ്യവസായികളെ സഹായിക്കാന്‍ കരുതികൂട്ടി നടത്തിയ ആക്രമണമായിരുന്നു. നോട്ട് നിരോധനം വലിയ അഴിമതിയാണെന്നും രാഹുല്‍ ആരോപിച്ചു. ഏതാനും സമ്പന്നരുടെ പോക്കറ്റ് നിറയ്ക്കാനായാണ് […]

നോട്ട് ക്ഷാമം താല്‍ക്കാലികം, ആവശ്യത്തിന് നോട്ടുകള്‍ ഉടനെത്തും: അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: കറന്‍സി ക്ഷാമം താല്‍ക്കാലികം മാത്രമാണെന്നും എടിഎമ്മുകളില്‍ ആവശ്യത്തിന് നോട്ടുകള്‍ ഉടന്‍ എത്തുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ബാങ്കുകളില്‍ വിനിമയത്തിന് ആവശ്യത്തിന് നോട്ടുകളുണ്ട്. ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഇവ ലഭ്യമാകുമെന്നും അരുണ്‍ ജെയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ പെട്ടെന്ന് അസാധാരണമാം വിധം നോട്ടുകള്‍ക്ക് ആവശ്യം നേരിട്ടതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മഹാരാഷ്ട്ര, ബിഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് നോട്ട് ക്ഷാമം രൂക്ഷമായി അനുഭവപ്പെട്ടത്. ചൊവ്വാഴ്ചയും ചില സംസ്ഥാനങ്ങളില്‍ നോട്ട് ക്ഷാമുണ്ട് എന്ന വാര്‍ത്ത […]

2000 രൂപ നോട്ട് പിന്‍വലിക്കാനൊരുങ്ങി എസ്ബിഐ

ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവയ്ക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. നോട്ടുകള്‍ വിനിമയത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മനസ്സിലാക്കി അച്ചടി കുറയ്ക്കുമെന്നും പിന്‍വലിച്ചില്ലെങ്കില്‍ ഏറെ വര്‍ഷത്തേയ്ക്ക് അച്ചടി നിര്‍ത്തി വയ്ക്കുമെന്നും എസ്.ബി.ഐ ഏജന്‍സിയായ  ഇക്കോഫ്ലാഷ് വെളിപ്പെടുത്തുന്നു. ഇതിനോടകം അച്ചടിച്ച 2.46 ലക്ഷം കോടി രുപയുടെ മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ […]

നോട്ട് നിരോധനം വിജയകരം, കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്ന ജനങ്ങളെ നമിക്കുന്നു:മോദി

ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കിയതിന് ഒരു വര്‍ഷം തികയവെ രാജ്യത്തെ നോട്ട് നിരോധനം വന്‍ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങള്‍ ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്‍റെ പരിശ്രമത്തിനു വിജയം കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധനത്തിന്‍റെ ഒന്നാം വാര്‍ഷികമായ ഇന്ന്‍ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളെ പിന്തുണയ്ക്കുന്ന ജനങ്ങളെ നമിക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം നികുതി വരുമാനത്തില്‍ ഇതുവരെയുണ്ടാകാത്ത വര്‍ദ്ധന ഉണ്ടായി.കൂടാതെ വായ്പകളുടെ പലിശ കുറഞ്ഞതായും      തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം […]