2000 രൂപ നോട്ട് പിന്‍വലിക്കാനൊരുങ്ങി എസ്ബിഐ

ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവയ്ക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. നോട്ടുകള്‍ വിനിമയത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മനസ്സിലാക്കി അച്ചടി കുറയ്ക്കുമെന്നും പിന്‍വലിച്ചില്ലെങ്കില്‍ ഏറെ വര്‍ഷത്തേയ്ക്ക് അച്ചടി നിര്‍ത്തി വയ്ക്കുമെന്നും എസ്.ബി.ഐ ഏജന്‍സിയായ  ഇക്കോഫ്ലാഷ് വെളിപ്പെടുത്തുന്നു.

ഇതിനോടകം അച്ചടിച്ച 2.46 ലക്ഷം കോടി രുപയുടെ മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ എട്ട് വരെ 2000 രൂപയുടെ 3654 ദശലക്ഷം നോട്ടുകള്‍ അച്ചടിച്ചുവെന്നാണ് ലോക്സഭയില്‍ സമര്‍പ്പിച്ച കറന്‍സി കണക്കുകളും റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്. 500 രൂപയുടെ 16,957 ദശലക്ഷം നോട്ടുകളാണ് ഇക്കലായളവില്‍ അച്ചടിച്ചത്. ഇതിന്‍റെ രണ്ടിന്‍റെയും ആകെ തുക 15.78 ലക്ഷം കോടി രൂപ വരും.

ഇപ്പോള്‍ വിപണിയിലുള്ളത് 13.3 ലക്ഷം കോടിയുടെ 2000, 500 കറന്‍സി നോട്ടുകളാണ്. അതേസമയം വിപണിയിലുള്ള 5 മുതല്‍ 200 രൂപാവരെയുള്ള നോട്ടുകളുടെ മൂല്യം 3.5 ലക്ഷം കോടി മാത്രമാണ്. ഈ അന്തരം ഇടപാടുകളെ സാരമായി ബാധിക്കുമെന്ന തിരിച്ചറിവിലാണ് ആര്‍ ബി ഐയുടെ നീക്കം.

ക‍ഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനാണ് നിലവിലുണ്ടായിരുന്ന 500, 1000 രൂപാ നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കിയത്. 98 ശതമാനം ഇടപാടുകളും നോട്ടുകള്‍ വഴി നടക്കുന്ന രാജ്യത്ത് പ്രധാനമന്ത്രിയുടെ രാത്രി പ്രഖ്യാപനം സൃഷ്ടിച്ച ആഘാതങ്ങള്‍ ഇപ്പോ‍ഴും മറികടക്കാനായിട്ടില്ല. നോട്ട് നിരോധനത്തിലൂടെ കള്ളപ്പണവേട്ടയെന്ന സ്വപ്നം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നതിന് പിന്നാലെയാണ് ഡീ മോണട്ടൈസേഷനിലൂടെ പിറവികൊണ്ട 2000 രൂപാ നോട്ടും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

 

prp

Related posts

Leave a Reply

*