എ​സ്ബി​ഐ സ്ഥി​രം നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ​നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) സ്ഥി​രം നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ​നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു. 0.05-0.10 നും ​ഇ​ട​യി​ലാ​ണ് പ​ലി​ശ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​ത്. ഒ​രു കോ​ടി രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ള്‍​ക്കാ​ണ് പ​ലി​ശ വ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബുധ​നാ​ഴ്ച മു​ത​ല്‍ ഇ​ത് പ്രാ​ബ​ല്യ​ത്തി​ല്‍​വ​ന്നു.

ഒ​രു വ​ര്‍​ഷം മു​ത​ല്‍ ര​ണ്ടു വ​ര്‍​ഷം വ​രെ കാ​ലാ​വ​ധി​യു​ള്ള സ്ഥി​രം നി​ക്ഷേ​പ​ത്തി​ന് 6.8 ശ​ത​മാ​നം പ​ലി​ശ ല​ഭി​ക്കും. നേ​ര​ത്തെ ഇ​ത് 6.7 ശ​ത​മാ​ന​മാ​യി​രു​ന്നു. ഒ​ന്നു മു​ത​ല്‍ ര​ണ്ടു വ​രെ കാ​ലാ​വ​ധി​യു​ള്ള മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്കു​ള്ള സ്ഥി​ര​നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ 7.30 ശ​ത​മാ​ന​മാ​യി വര്‍ധി​പ്പി​ച്ചു. നേ​ര​ത്തെ മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രു​ടെ സ്ഥി​ര​നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ നി​ര​ക്ക് 7.2 ശ​ത​മാ​ന​മാ​യി​രു​ന്നു.

prp

Related posts

Leave a Reply

*