ഇനി എടിഎം കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം!

ന്യൂഡല്‍ഹി: ഇനി എടിഎം കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. എസ്ബിഐ ആണ് ഈ സേവനം ലഭ്യമാക്കുന്നത്. ഈ സേവനം ലഭ്യമാകുന്നതിന് ഫോണിൽ എസ്ബിഐയുടെ യോനോ ആപ്ലിക്കേഷൻ വേണം. യോനോ ആപ്പിൽ ക്യഷ് വിഡ്രോവൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ആറ് അക്ക ഒടിപി ലഭിക്കും. അരമണിക്കൂർ വരെയേ ഈ ഒടിപി ഉപയോഗിക്കാൻ കഴിയുകയുള്ളു. എസ്ബിഐ എടിഎമ്മിൽ എത്തിയ ശേഷം യോനോ പിന്നും ഈ ഒടിപിയും എന്‍റർ ചെയ്ത് പണം പിൻവലിക്കാവുന്നതാണ്. നിലവിൽ 16,500 […]

എ​സ്ബി​ഐ സ്ഥി​രം നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ​നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (എ​സ്ബി​ഐ) സ്ഥി​രം നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ​നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ചു. 0.05-0.10 നും ​ഇ​ട​യി​ലാ​ണ് പ​ലി​ശ നി​ര​ക്ക് വ​ര്‍​ധി​പ്പി​ച്ച​ത്. ഒ​രു കോ​ടി രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ള്‍​ക്കാ​ണ് പ​ലി​ശ വ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബുധ​നാ​ഴ്ച മു​ത​ല്‍ ഇ​ത് പ്രാ​ബ​ല്യ​ത്തി​ല്‍​വ​ന്നു. ഒ​രു വ​ര്‍​ഷം മു​ത​ല്‍ ര​ണ്ടു വ​ര്‍​ഷം വ​രെ കാ​ലാ​വ​ധി​യു​ള്ള സ്ഥി​രം നി​ക്ഷേ​പ​ത്തി​ന് 6.8 ശ​ത​മാ​നം പ​ലി​ശ ല​ഭി​ക്കും. നേ​ര​ത്തെ ഇ​ത് 6.7 ശ​ത​മാ​ന​മാ​യി​രു​ന്നു. ഒ​ന്നു മു​ത​ല്‍ ര​ണ്ടു വ​രെ കാ​ലാ​വ​ധി​യു​ള്ള മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്കു​ള്ള സ്ഥി​ര​നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ […]

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഡിസംബർ 1 മുതൽ എസ്ബിഐ ഇന്‍റർനെറ്റ് സേവനം തടസ്സപ്പെടും

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കൊപ്പം മൊബൈൽ നമ്പർ നൽകാത്തവരുടെ ഇന്റർനെറ്റ് ബാങ്കിങ് സംവിധാനം അടുത്തമാസം മുതൽ നിർത്തലാക്കുമെന്ന് എസ്.ബി.ഐ. അക്കൗണ്ടുമായി ഏതെങ്കിലും ഒരു മൊബൈൽ നമ്പർ എങ്കിലും ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് ഡിസംബർ ഒന്നുമുതൽ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല. നവംബർ 30ന് മുൻപ് അക്കൗണ്ടുള്ള ബ്രാഞ്ചിൽ ബന്ധപ്പെട്ട് മൊബൈൽ നമ്പർ നൽകണം. എന്നാൽ മൊബൈൽ നമ്പർ നൽകാത്തവർക്ക് നെറ്റ് ബാങ്കിങ് ഉപയോഗിക്കാൻ കഴിയില്ലെന്നല്ലാതെ മറ്റ് സേവനങ്ങൾ ഒന്നും തടസ്സപ്പെടില്ല. അക്കൗണ്ടും എടിഎം കാർഡുമൊക്കെ തടസ്സമൊന്നുമില്ലാതെ ഉപയോഗിക്കാനാവും.

എസ്ബിഐ എടിഎം വഴി പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി ചുരുക്കി

കൊച്ചി: എസ്ബിഐയുടെ ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴി എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി ചുരുക്കി. നിലവില്‍ ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 40000 രൂപയായിരുന്നു. പുതുക്കിയ നിയമം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ക്ലാസിക്, മാസ്‌ട്രോ കാര്‍ഡുടമകള്‍ക്ക് ഒരു ദിവസം കൂടുതല്‍ തുക പിന്‍വലിക്കണമെങ്കില്‍ മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്‍റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.അതേസമയം എസ്ബിഐയുടെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പിന്‍വലിക്കല്‍ പരിധിക്ക് മാറ്റം വരുത്തിയിട്ടില്ല. യഥാക്രമം 50,000 രൂപ, […]

ഒരു വര്‍ഷത്തിനകം പ്ലാസ്റ്റിക് വിമുക്ത സ്ഥാപനമാകാന്‍ ഒരുങ്ങി എസ്ബിഐ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് വിമുക്ത സ്ഥാപനമാകും. ബാങ്കിന്‍റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി മഹാത്മാ ഗാന്ധിയുടെ ജന്മദിനാചരണ വേളയിലാണ് എസ്ബിഐ ഇതു പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് പിന്തുണയായി 2022ല്‍ രാജ്യത്തെ പ്ലാസ്റ്റിക് വിമുക്തവുമാക്കാനുള്ള ശ്രമത്തിന്‍റെയും ഭാഗമായാണ് ഈ പ്രധാന ദൗത്യമെന്ന് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. അടുത്ത 12 മാസം എസ്ബിഐ ഘട്ടം ഘട്ടമായി പ്ലാസ്റ്റിക് മുക്തമാകും. എല്ലാ ഓഫീസുകളിലെയും പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ക്കു […]

പലിശ നിരക്ക് വര്‍ധിപ്പിച്ച് എസ്ബി ഐ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള ലെന്‍റിംങ്ങ് റേറ്റില്‍ 0.2 ശതമാനമാണ് വര്‍ധന വരുത്തിയത്. ഭവന, വാഹന വായ്പകളിലും വ്യക്തിഗത വായ്പകള്‍ ഉള്‍പ്പെടെയുള്ളവയിലും വര്‍ധന ബാധകമാകും. ഇതോടെ മൂന്നു വര്‍ഷം കാലാവധിയുള്ള വായ്പയുടെ നിരക്ക് 8.45 ശതമാനത്തില്‍ നിന്ന് 8.65 ശതമാനമായി ഉയരും. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുകളും പുതുക്കിയിരുന്നു. മാര്‍ച്ചില്‍ രണ്ടുവര്‍ഷ കാലാവധിക്കു മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്‌കരിച്ചിരുന്നു. രണ്ടു […]

എസ് ബി ഐയുടെ കോഡും ഐഎഫ്‌എസ് കോഡും മാറ്റുന്നു

ന്യൂഡല്‍ഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോഡും ഐഎഫ്‌എസ് കോഡും മാറ്റുന്നു. എസ് ബി ഐ യുടെ 1300 ശാഖകളുടെ കോഡും ഐ എഫ് എസ് കോഡുമാണ് മാറ്റുന്നത്. ആറ് അനുബന്ധ ബാങ്കുകളെ എസ് ബി ഐയില്‍ ലയിപ്പിച്ചതിനെ തുടര്‍ന്ന് ഏകീകരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണു പുതിയ നടപടി. നിലവില്‍ 22,428 ശാഖകള്‍ ആണ് എസ് ബി ഐ ക്ക് ഉള്ളത്. അടുത്തിടെയാണ് ചെലവ് ചുരുക്കലിന്‍റെ ഭാഗമായി എസ് ബി ഐ വിദേശത്തെ ആറു ശാഖകള്‍ അടച്ചു […]

എസ്.ബി.ഐ ക്ക് 7718 കോടിയുടെ നഷ്ടം

ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ എസ്.ബി.ഐ ക്ക് നഷ്ടം 7718 കോടി. ആദ്യമായാണ് ഒരു പാദത്തില്‍ എസ്.ബി.ഐക്ക് വലിയ നഷ്ടം രേഖപ്പെടുത്തുന്നത്. കിട്ടാകടത്തില്‍ റിസര്‍വ് ബങ്ക് ഓഫ് ഇന്ത്യ പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് ശേഷമാണ് വലിയ നഷ്ടമുണ്ടായത്. ഏകദേശം 1285കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഡിസംബര്‍ പാദത്തില്‍ 2416 കോടിയായിരുന്നു ബാങ്കിന്‍റെ നഷ്ടം . സമീപ കാലത്തെ കിട്ടാകടനിലവാരം ത്വരിതപ്പെടുത്തുന്നതിന് വേണ്ടിയാണ് ഫെബ്രുവരിയില്‍ ആര്‍.ബി.ഐ  പുനസംഘടന പദ്ധതികള്‍ നടപ്പാക്കിയത്. സ്റ്റേറ്റ് ബാങ്കുകളില്‍ കഴിഞ്ഞ പാദ വരുമാനത്തില്‍ […]

എസ്ബിഐയില്‍ മാത്രം കോടികള്‍ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ 115 പേര്‍

തിരുവനന്തപുരം : 200 കോടിയിലധികം വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ എസ്ബിഐയില്‍ മാത്രം 115 പേര്‍. വിവരാവകാശ രേഖ പ്രകാരമാണ് ഇവരെ കണ്ടെത്തിയത്.എന്നാല്‍ ഈ സാഹചര്യത്തില്‍ ഇവരുടെയൊന്നും പേരുവിവരം പുറത്തുവിടാന്‍ എസ്ബിഐ തയ്യാറായിട്ടുമില്ല. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ നിന്ന് 200 കോടിയ്ക്ക് മുകളില്‍ വായ്പയെടുത്ത ശേഷം മുങ്ങിനടക്കുന്ന 115 പേരെയാണ് വിവരാവകാശ രേഖ പ്രകാരം കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ആര്‍ബിഐ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ തുടരുകയും ചെയ്യുന്നുവെന്നാണ് എസ്ബിഐയുടെ മറുപടി. എല്ലാം വ്യാപാര വായ്പകളാണെന്നാണു വിവരം. 200 കോടി മുതല്‍ 500 […]

മിനിമം ബാലന്‍സ് ഇല്ലാത്ത 41.16 ലക്ഷം സേവിങ്സ് അക്കൗണ്ടുകള്‍ എസ്.ബി.ഐ ക്ലോസ് ചെയ്തു

ഇന്‍ഡോര്‍ : അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് എസ്.ബി.ഐ ക്ലോസ് ചെയ്തത് 41.16 ലക്ഷം സേവിങ്സ് അക്കൗണ്ടുകള്‍. ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലാണ് ബാങ്ക് ഇത്രയും അക്കൗണ്ടുകളിന്മേല്‍ നടപടി എടുത്തത്. മധ്യപ്രദേശുകാരനായ ചന്ദ്രശേഖര്‍ ഗൗഡ് വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയായി ആണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ സ്റ്റേറ്റ് ബാങ്കിന് 41 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ 16 കോടിയും പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ടുകളോ ബേസിക് സേവിങ്സ് അക്കൗണ്ടുകളോ ആണ്. അതായത് ഈ […]