മിനിമം ബാലന്‍സ് ഇല്ലാത്ത 41.16 ലക്ഷം സേവിങ്സ് അക്കൗണ്ടുകള്‍ എസ്.ബി.ഐ ക്ലോസ് ചെയ്തു

ഇന്‍ഡോര്‍ : അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് എസ്.ബി.ഐ ക്ലോസ് ചെയ്തത് 41.16 ലക്ഷം സേവിങ്സ് അക്കൗണ്ടുകള്‍. ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലാണ് ബാങ്ക് ഇത്രയും അക്കൗണ്ടുകളിന്മേല്‍ നടപടി എടുത്തത്.

മധ്യപ്രദേശുകാരനായ ചന്ദ്രശേഖര്‍ ഗൗഡ് വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയായി ആണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ സ്റ്റേറ്റ് ബാങ്കിന് 41 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ 16 കോടിയും പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ടുകളോ ബേസിക് സേവിങ്സ് അക്കൗണ്ടുകളോ ആണ്. അതായത് ഈ 16 കോടി അക്കൗണ്ടുകള്‍ക്കും മിനിമം ബാലന്‍സ് ബാധകമല്ലത്രേ.

പെന്‍ഷന്‍ വാങ്ങുന്നവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, സാമൂഹ്യ സുരക്ഷ പദ്ധതി പ്രകാരം ആനുകല്യം ലഭിക്കുന്നവര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടും.

prp

Related posts

Leave a Reply

*