എസ്ബിഐയില്‍ മാത്രം കോടികള്‍ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ 115 പേര്‍

തിരുവനന്തപുരം : 200 കോടിയിലധികം വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാത്തവര്‍ എസ്ബിഐയില്‍ മാത്രം 115 പേര്‍. വിവരാവകാശ രേഖ പ്രകാരമാണ് ഇവരെ കണ്ടെത്തിയത്.എന്നാല്‍ ഈ സാഹചര്യത്തില്‍ ഇവരുടെയൊന്നും പേരുവിവരം പുറത്തുവിടാന്‍ എസ്ബിഐ തയ്യാറായിട്ടുമില്ല.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ നിന്ന് 200 കോടിയ്ക്ക് മുകളില്‍ വായ്പയെടുത്ത ശേഷം മുങ്ങിനടക്കുന്ന 115 പേരെയാണ് വിവരാവകാശ രേഖ പ്രകാരം കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ആര്‍ബിഐ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ തുടരുകയും ചെയ്യുന്നുവെന്നാണ് എസ്ബിഐയുടെ മറുപടി. എല്ലാം വ്യാപാര വായ്പകളാണെന്നാണു വിവരം.

200 കോടി മുതല്‍ 500 കോടിവരെ കടമെടുത്തവര്‍ ഈ കൂട്ടത്തില്‍ ഉണ്ട്. കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ എസ്. ധനരാജിന്റെ വിവരാവകാശ അപേക്ഷയില്‍ എസ്ബിഐ ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറി.

prp

Related posts

Leave a Reply

*