135 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച്‌ വന്‍ കഞ്ചാവുവേട്ട. പിടിച്ചെടുത്തത് 135 കിലോഗ്രാം കഞ്ചാവ്. ആന്ധ്രാപ്രദേശില്‍നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘമാണ് പിടിയിലായത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തുവെച്ചാണ് 100 പായ്ക്കറ്റ് കഞ്ചാവുമായി അഭിഷേക്(30), ശ്യാം രാജ്(39), നിധിന്‍(27) എന്നിവരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്.  ഷാഡോ പോലീസിന്‍റെ സഹായത്തോടെ മെഡിക്കല്‍ കോളജ് പോലീസാണ് പ്രതികളെ പിടികൂടിയത്.

ജില്ലയിലെ കഞ്ചാവുമാഫിയയുടെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പോലീസ് കരുതുന്നത്.

 

prp

Related posts

Leave a Reply

*