വയറ്റിനുള്ളില്‍ മയക്കുമരുന്ന് കടത്തി; എക്‌സ്റേ പരിശോധനയില്‍ പിടിയിലായി

ദുബായ്: വയറ്റിലൊളിപ്പിച്ച് ഒരു കിലോയിലധികം മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ക്ക് ദുബായില്‍ ഏഴ് വര്‍ഷം തടവിന് വിധിച്ചു. ആഫ്രിക്കന്‍ പൗരനായ 40 കാരനാണ് ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്ന് സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്നത്. ഏഴ് വര്‍ഷം തടവിന് പുറമെ 50,000 ദിര്‍ഹം പിഴയും ഇയാള്‍ അടയ്ക്കണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പ്രതി പിടിയിലായത്. ഇയാളുടെ മുഖത്തെ പരിഭ്രമവും പേടിയും കണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നി സാധാരണ പോലെ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് പേടികാരണം സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. […]

അശ്വതി ബാബുവിന്‍റെ മയക്കുമരുന്ന് കേസ്; അന്വേഷണം സിനിമ- സീരിയല്‍ രംഗത്തേക്കും

കൊച്ചി: സീരിയല്‍ നടി അശ്വതി ബാബുവിന്‍റെ മയക്കുമരുന്ന് കേസ് അന്വേഷണം സീരിയല്‍ സിനിമ രംഗത്തേക്കും വ്യാപിപ്പിക്കുന്നു. നടി താമസിച്ചിരുന്ന ഫ്ലാറ്റില്‍, അഭിനയ രംഗത്തുള്ളവര്‍ പങ്കെടുത്ത ലഹരിമരുന്ന് പാര്‍ട്ടികള്‍ നടന്നിരുന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നീക്കം. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ലഹരിമരുന്ന് കടത്തുമായി ബന്ധമുള്ളവരാണോ എന്നറിയാന്‍ ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ് പോലീസ്. സിനിമ സീരിയല്‍ രംഗത്തുള്ള പലരും കാക്കനാട്ടെ ഫ്ലാറ്റില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. നടിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി […]

മയക്കുമരുന്ന് കേസ്; അറസ്റ്റിലായ നടി അശ്വതിക്ക് കൊച്ചിയിലെ സെക്‌സ് റാക്കറ്റുമായി ബന്ധം

കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി അശ്വതി ബാബുവിന് കൊച്ചിയിലെ സെക്‌സ് റാക്കറ്റുമായി ബന്ധം. മയക്കുമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുക്കാനായി അശ്വതി  ഗോവയിലെ സ്ഥിരം സന്ദര്‍ശകിയായിരുന്നെന്ന് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതിനെത്തുടര്‍ന്ന് നടിയെ വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. കേരളത്തിനു പുറമേ ഗോവ, ബംഗളൂരു എന്നിവിടങ്ങളിലും ഇവര്‍ മയക്കുമരുന്നു പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ 16നാണ് അശ്വതി ബാബുവിനെയും സഹായി ബിനോയിയെയും മയക്കുമരുന്നുമായി പിടികൂടിയത്. പൊലീസ് കണ്ടെടുത്ത മയക്കുമരുന്ന് ബംഗളൂരുവില്‍നിന്ന് എത്തിച്ചതാണെന്ന് നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലില്‍ വിഷാദരോഗത്തില്‍നിന്ന് രക്ഷതേടിയാണ് താന്‍ […]

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 2 കോടിരൂപ വിലമതിക്കുന്ന ലഹരിമരുന്നുകള്‍ പിടികൂടി

കൊച്ചി: കൊച്ചിയില്‍ രണ്ട് കോടി രൂപ വില മതിക്കുന്ന രണ്ടുകിലോ മെതാം ഫെറ്റമീനും ഹാഷിഷ് ഓയിലും പിടികൂടി. സംഭവത്തില്‍ ചെന്നൈ സ്വദേശി ഇബ്രഹാം ഷെരീഫിനെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഷാഡോ പൊലീസ് ഇയാളെ പിടികൂടിയത്. ഇടപാടുകാരെ തേടിയാണ് ഇയാള്‍ കൊച്ചിയിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇബ്രാഹിമിന്‍റെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മലേഷ്യ, സിംഗപ്പുര്‍ രാജ്യങ്ങളില്‍ ഇബ്രാഹിം നിരവധി തവണ സന്ദര്‍ശനം നടത്തിയതായി ഇതില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ഈ യാത്രകളെ കുറിച്ചും പൊലീസ് […]

അശ്വതി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ

കൊച്ചി: നടി അശ്വതി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത് വാട്‌സാപ്പ് വഴി എന്ന് പോലീസ്. അശ്വതിയുടെ ബാബുവിന്‍റെ വാട്‌സാപ്പ് സന്ദേശങ്ങള്‍ പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പനയ്ക്ക് വേണ്ടി മാത്രമായി ഒരു ഗ്രൂപ്പ് വാട്‌സാപ്പില്‍ ഉണ്ടാക്കിയാണ് നടി ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ഇതുവഴി ആവശ്യക്കാരും ആയി ആശയവിനിമയം നടത്തിയ ശേഷം പണം മുന്‍കൂറായി വാങ്ങും. തുടര്‍ന്ന് തെരഞ്ഞെടുക്കുന്ന ഒരു ബേക്കറിയില്‍ വച്ച്‌ ലഹരിമരുന്ന് കൈമാറി നടിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നാണ് പോലീസിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ആവശ്യക്കാരും ആയി നടി ആശയവിനിമയം നടത്തിയ ശബ്ദസന്ദേശങ്ങളും […]

അറസ്റ്റിലായ നടി ലഹരിമരുന്നിന് അടിമയെന്ന് പൊലീസ്; പണം കണ്ടെത്തുന്നത് അനാശാസ്യത്തിലൂടെ

കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബുവിന്‍റെ ബെംഗളൂരു ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീം രൂപീകരിക്കും. ഫ്ലാറ്റില്‍ ലഹരിമരുന്നു പാര്‍ട്ടിയും അനാശാസ്യവും നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവര്‍ കുറച്ചുനാളായി നിരീക്ഷണത്തിലായിരുന്നു. ലഹരിമരുന്ന് ദിവസവും ഉപയോഗിക്കുന്ന നടി ലഹരി മരുന്നിന് അടിമയാണെന്ന വിവരമാണ് അന്വേഷണ സംഘം നല്‍കുന്നത്. അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നതെന്നാണ് പൊലീസ് വിശദീകരണം. നടിയുടെ ഡ്രൈവര്‍ക്ക് മയക്കുമരുന്നു കടത്തിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. അടിമയെപോലെയാണ് ഡ്രൈവറെ പരിഗണിച്ചിരുന്നത്. പാക്കറ്റിനുള്ളിലെ സാധനം എന്താണെന്ന് […]

കൊല്ലത്ത് 1 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കൊല്ലം: ശക്തികുളങ്ങര കുരിശടിക്കു സമീപത്തു നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. സെന്‍റ് ജോസഫ് ഹൈസ്‌ക്കൂളിന് സമീപത്തെ ഷാജി സ്റ്റോഴ്സ് എന്ന സ്ഥാപനത്തില്‍ നിന്നാണു ഒരു ലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. സ്ഥാപനത്തിന്‍റെ ഉടമയായ ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ ചന്ദ്രത്തില്‍ വീട്ടില്‍ ഷാജിയെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. സ്.ഐ. ആര്‍. രതീഷ്,അസി. എസ്.ഐ. അനീഷ്, എ.എസ്. ഐ മധു, സിവില്‍ […]

കൊച്ചി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 10 കോടിയുടെ കൊക്കെയിന്‍ പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ചൊവ്വാഴ്ച നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ 10 കോടി രൂപ വില വരുന്ന രണ്ട് കിലോ കൊക്കെയിന്‍ പിടികൂടി. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ റിയോ ഡി ജനീറോയില്‍നിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ എല്‍ സാവദോര്‍ സ്വദേശി ഡുരന്‍ സോല ജോണി അലക്‌സാണ്ടര്‍ (34) ആണ് കൊക്കെയിന്‍ കടത്തിക്കൊണ്ടുവന്നത്. മൂന്നു വിമാനത്താവളങ്ങളില്‍ പരിശോധന നടന്നിട്ടും ഇയാളുടെ പക്കലുണ്ടായിരുന്ന മയക്കുമരുന്ന് കണ്ടെത്താനായില്ല. ബ്രസീലില്‍നിന്ന് വിമാനം കയറിയ ഇയാള്‍ ദുബായില്‍ ഇറങ്ങി വിമാനം മാറി […]

135 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച്‌ വന്‍ കഞ്ചാവുവേട്ട. പിടിച്ചെടുത്തത് 135 കിലോഗ്രാം കഞ്ചാവ്. ആന്ധ്രാപ്രദേശില്‍നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘമാണ് പിടിയിലായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തുവെച്ചാണ് 100 പായ്ക്കറ്റ് കഞ്ചാവുമായി അഭിഷേക്(30), ശ്യാം രാജ്(39), നിധിന്‍(27) എന്നിവരെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്.  ഷാഡോ പോലീസിന്‍റെ സഹായത്തോടെ മെഡിക്കല്‍ കോളജ് പോലീസാണ് പ്രതികളെ പിടികൂടിയത്. ജില്ലയിലെ കഞ്ചാവുമാഫിയയുടെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് പോലീസ് കരുതുന്നത്.  

15 കോടിയുടെ മയക്കുമരുന്നുമായി വിദേശ വനിത പിടിയില്‍

ന്യൂഡല്‍ഹി: 15 കോടിയുടെ മയക്കു മരുന്നുമായി വിദേശ വനിത പിടിയില്‍. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് സിംബാവിയന്‍ വനിത ബെറ്റി റെയിമിനെ സി.ഐ.എസ്.എഫ് പിടികൂടിയത്. വന്‍തോതില്‍ മയക്കു മരുന്നുമായി ഒരു വിദേശ വനിത വിമാനത്താവളത്തില്‍ എത്തുമെന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബെറ്റി പിടിയിലാകുന്നത്. ഗോവ വഴി ഫിലിപ്പിന്‍സിലേക്ക് മയക്കു മരുന്ന് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. പാര്‍ട്ടി ഡ്രഗ്‌സ്, ‘ഐസ് ‘എന്നീ പേരുകളില്‍ അറിയപ്പെടുന്ന മെത്താംഫെറ്റമിന്‍ എന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും […]