അശ്വതി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ

കൊച്ചി: നടി അശ്വതി മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത് വാട്‌സാപ്പ് വഴി എന്ന് പോലീസ്. അശ്വതിയുടെ ബാബുവിന്‍റെ വാട്‌സാപ്പ് സന്ദേശങ്ങള്‍ പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പനയ്ക്ക് വേണ്ടി മാത്രമായി ഒരു ഗ്രൂപ്പ് വാട്‌സാപ്പില്‍ ഉണ്ടാക്കിയാണ് നടി ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ഇതുവഴി ആവശ്യക്കാരും ആയി ആശയവിനിമയം നടത്തിയ ശേഷം പണം മുന്‍കൂറായി വാങ്ങും. തുടര്‍ന്ന് തെരഞ്ഞെടുക്കുന്ന ഒരു ബേക്കറിയില്‍ വച്ച്‌ ലഹരിമരുന്ന് കൈമാറി

നടിയുടെ ഫോണ്‍ പരിശോധിച്ചതില്‍നിന്നാണ് പോലീസിന് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ആവശ്യക്കാരും ആയി നടി ആശയവിനിമയം നടത്തിയ ശബ്ദസന്ദേശങ്ങളും പോലീസ് പിടിച്ചെടുത്തു. ബാംഗ്ലൂരില്‍നിന്ന് ഡ്രൈവര്‍ വഴിയാണ് നടിക്ക് ആവശ്യമായ ലഹരിമരുന്നുകള്‍ കൊച്ചിയില്‍ എത്തിച്ചിരുന്നത്. അക്കൗണ്ടില്‍ പണം നിക്ഷേപിപ്പിച്ചതിന് ശേഷം കൊച്ചിയിലെ മുന്തിയ ഹോട്ടലുകളിലും ബേക്കറികളിലും വെച്ചാണ് നടി ലഹരി മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് കൈമാറിയിരുന്നത്. സീരിയല്‍ നടിയെന്ന താര പരിവേഷവും ഇവര്‍ക്കിതിന് തുണയായി

ഡ്രൈവര്‍ ബിനോയിയെയും നടിയെയും പോലീസ് ഫ്‌ളാറ്റില്‍ വെച്ച്‌ അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഷാര്‍ജയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടായിരുന്നു നടി വ്യാജ പാസ്‌പോര്‍ട്ടുപയോഗിച്ച്‌ ഷാര്‍ജയില്‍ പോയി വന്നതായും പോലീസ് കണ്ടെത്തി. അതേസമയം, നടിയുടെ ഫ്ലാറ്റില്‍ അടിക്കടി സന്ദര്‍ശനം നടത്തിയിരുന്ന ആറുപേരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

prp

Related posts

Leave a Reply

*