ക്രിസ്മസ്, പുതുവര്‍ഷാഘോഷത്തിനായി കടത്തിയ 28 ലിറ്റര്‍ മദ്യം പിടികൂടി

കൊയിലാണ്ടി: ക്രിസ്മസ്, പുതുവര്‍ഷാഘോഷത്തിനായി മാഹിയില്‍നിന്നുള്ള അനധികൃത മദ്യക്കടത്ത് വ്യാപകമാകുന്നു. അയനിക്കാട് കളരിപ്പടിയില്‍ കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയില്‍ പാലക്കാട്ടേക്ക് പെട്ടിഓട്ടോറിക്ഷയില്‍ കൊണ്ടുപോകുകയായിരുന്ന 28 ലിറ്റര്‍ മാഹി മദ്യം പിടികൂടി.

ഇതുമായി ബന്ധപ്പെട്ട് ചിറ്റൂര്‍ സ്വദേശി ഗിരീഷിനെ അറസ്റ്റ്‌ചെയ്തു. ഇതിനു മുന്‍പും മാഹിയില്‍നിന്ന്‌ മദ്യം കടത്തിയതായി ഇയാള്‍ സമ്മതിച്ചു. പാലക്കാട്ടുനിന്ന് കണ്ണൂരിലേക്ക് ചരക്കുമായി പോയി തിരികെവരുമ്പോള്‍ മാഹിയില്‍നിന്ന് മദ്യം വാങ്ങിക്കൊണ്ടുപോകുകയാണ് പതിവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

prp

Related posts

Leave a Reply

*