സംസ്ഥാനത്ത് ഇന്നുമുതല്‍ മദ്യവിലയില്‍ മാറ്റം

കൊച്ചി: വില്‍പ്പന നികുതി രണ്ട് ശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഇന്നുമുതല്‍ മദ്യവില കൂടും. സാധാരണ ബ്രാന്‍ഡുകളില്‍ പരമാവധി പത്ത് രൂപയും പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 20 രൂപയും വരെയാകും വര്‍ധന. കേരളം നേരിട്ട വലിയ ദുരന്തമായ പ്രളയത്തിന് ശേഷമാണ് വില്‍പ്പന നികുതി വര്‍ധിപ്പിച്ചത്. പ്രളയ നഷ്ടപരിഹാരം കണ്ടെത്താനും പുനര്‍നിര്‍മ്മാണത്തിനുമാണ് പ്രളയ സെസ് കൊണ്ടുവന്നത്. അതേസമയം ബിയര്‍ വില വര്‍ധിക്കില്ല. പൈന്‍റ് ബോട്ടിലുകളുടെ വിലയും കൂടില്ല. പ്രളയഫണ്ട് കണ്ടെത്താന്‍ നേരത്തെ അഞ്ച് ശതമാനം സെസ് എല്ലാ മദ്യങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്നു. […]

ബാറുകളില്‍ പരിധിയില്ലാത്ത മദ്യ കൗണ്ടറുകള്‍ തുടങ്ങാനൊരുങ്ങി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: ബാറുകളിലും ബാര്‍ ലൈസന്‍സുള്ള ക്ലബ്ബുകളിലും പരിധിയില്ലാതെ മദ്യ കൗണ്ടറുകള്‍ ആരംഭിക്കാന്‍ എക്‌സൈസ് വകുപ്പിന്‍റെ അനുമതി. ബാറുകളില്‍ അനുവദനീയമായ ഒരു കൗണ്ടറിനു പുറമേ അധികമായി തുടങ്ങുന്ന ഓരോ കൗണ്ടറിനും 25,000 രൂപയും, ക്ലബ്ബുകളില്‍ അധികമായി തുടങ്ങുന്ന ഓരോ കൗണ്ടറിനും 50,000 രൂപവരെയുമാണു വാര്‍ഷിക ഫീസ്. വരുമാനം ലക്ഷ്യമിട്ട്, കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതോടെ മദ്യ ഉപയോഗം കുത്തനെ ഉയരും. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഫീസ് ഈടാക്കാതെ കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങാന്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നെന്നും, അതിനെല്ലാം […]

ക്രിസ്മസ്, പുതുവര്‍ഷാഘോഷത്തിനായി കടത്തിയ 28 ലിറ്റര്‍ മദ്യം പിടികൂടി

കൊയിലാണ്ടി: ക്രിസ്മസ്, പുതുവര്‍ഷാഘോഷത്തിനായി മാഹിയില്‍നിന്നുള്ള അനധികൃത മദ്യക്കടത്ത് വ്യാപകമാകുന്നു. അയനിക്കാട് കളരിപ്പടിയില്‍ കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയില്‍ പാലക്കാട്ടേക്ക് പെട്ടിഓട്ടോറിക്ഷയില്‍ കൊണ്ടുപോകുകയായിരുന്ന 28 ലിറ്റര്‍ മാഹി മദ്യം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ചിറ്റൂര്‍ സ്വദേശി ഗിരീഷിനെ അറസ്റ്റ്‌ചെയ്തു. ഇതിനു മുന്‍പും മാഹിയില്‍നിന്ന്‌ മദ്യം കടത്തിയതായി ഇയാള്‍ സമ്മതിച്ചു. പാലക്കാട്ടുനിന്ന് കണ്ണൂരിലേക്ക് ചരക്കുമായി പോയി തിരികെവരുമ്പോള്‍ മാഹിയില്‍നിന്ന് മദ്യം വാങ്ങിക്കൊണ്ടുപോകുകയാണ് പതിവെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മണമുള്ളതെല്ലാം മദ്യമല്ല,ശാസ്ത്രീയമായി തെളിയിച്ചിട്ട് മതി കേസെന്ന് ഹൈക്കോടതി

കൊച്ചി: മദ്യം മദ്യമാകുന്നതിന് മണം മാത്രം പോര ശാസ്ത്രീയമായി തെളിയിക്കുകയും കൂടിവേണമെന്ന് ഹൈക്കോടതി. പൊതുസ്ഥലത്ത് മദ്യം കഴിച്ചതിന് വ്യക്തികള്‍ക്കെതിരെ കേസെടുക്കുന്നത് ശാസ്ത്രീയ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കുകയും വേണം. അബ്കാരി നിയമപ്രകാരം കേസെടുക്കണമെങ്കില്‍ പ്രതി കഴിച്ചതും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതും മദ്യമാണെന്ന് തെളിയിക്കാന്‍ കഴിയണമെന്നും ജസ്റ്റിസ് പി ഉബൈദ്. മദ്യത്തിന്‍റെ മണമുണ്ടാകുന്നത് എല്ലായ്‌പ്പോഴും മദ്യം കഴിച്ചിട്ടാവണമെന്നില്ല. മണവും രുചിയും പരിശോധിച്ച ഉദ്യോഗസ്ഥരുടെ മൊഴി പ്രോസിക്യൂഷന്‍ ആധാരമാക്കുകയും ആല്‍കോ മീറ്റര്‍ പരിശോധനാഫലം ഇല്ലാതിരിക്കുകയും ചെയ്താല്‍ ആശുപത്രിയിലെത്തിച്ച്‌ രക്തം പരിശോധിച്ച്‌ മദ്യത്തിന്റെ അളവ് […]

ഇനി മദ്യപിക്കാന്‍ 23 തികയണം

തിരുവനന്തപുരം:  മദ്യപിക്കണമെങ്കില്‍ ഇനി 23 വയസ് തികയണമെന്ന് സംസ്ഥാന സര്‍ക്കാര്‍. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനിടയിലാണ് ബില്‍ പാസായത്.  അബ്കാരി ആക്ടില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ഇന്നലെയാണ് സര്‍ക്കാര്‍ ഇതിനു അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മദ്യനയത്തിന്‍റെ ഭാഗമായാണ് തീരുമാനം. നിലവില്‍ മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 21 വയസാണ്. സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പ്രായ പരിധി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബറില്‍ അറിയിച്ചിരുന്നു. കൂടാതെ, വിനോദസഞ്ചാര മേഖലയെ സഹായിക്കുന്നതിന് ആരാധനാലയങ്ങളില്‍ നിന്നും […]

മദ്യവില്പന ശാലകള്‍ ചൊവ്വാഴ്ച്ച തുറന്ന് പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില്പന ശാലകള്‍ ചൊവ്വാഴ്ച്ച തുറന്ന് പ്രവര്‍ത്തിക്കില്ല. ലഹരി വിരുദ്ധ ദിനമായതിനാല്‍ മദ്യശാലകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ബിവറേജസ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിടാനാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഇനി മുതല്‍ പശു സെസ്സ് നല്‍കുന്നവര്‍ക്ക് മാത്രം മദ്യം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിന്‍റെ വിലയില്‍ പശു സെസ് ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ച്ചാര്‍ജിങ് നടത്തുന്നു. ഇനി മുതല്‍ മദ്യം വാങ്ങിക്കുമ്പോള്‍ പശു സെസ്സും നല്‍കാനാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ്. പശുവിന്‍റെ സെസ്സ് 10 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ തുക ലഭിച്ചാല്‍ സംസ്ഥാനത്തെ പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും പ്രയോജനപ്പെടുത്തും. കഴിഞ്ഞ വര്‍ഷം പശുക്കളുടെ ക്ഷേമത്തിനായി സ്റ്റാമ്ബ് ഡ്യൂട്ടിക്ക് സര്‍ക്കാര്‍ 10 ശതമാനം പശു സെസ് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. പശു സെസ്സ് കൂടി ഈടാക്കുന്നതോടെ രാജസ്ഥാനില്‍ […]

20,000 രൂപയ്ക്ക് വീട്ടില്‍ മിനി ബാര്‍ തുടങ്ങാം! ആജീവനാന്ത ലൈസന്‍സ്

ഗുരുഗ്രം: 20,000 രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ സ്വന്തമായി ഒരു ചെറിയ ബാര്‍ തുറക്കാം. സന്തോഷിക്കാന്‍ വരട്ടെ, നമ്മുടെ കേരളത്തിലല്ല, അങ്ങ് ഹരിയാനയിലാണ് സംഭവം. ഹരിയാന സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച്‌ 20,000 ഫീസ്‌ നല്‍കിയാല്‍ വീട്ടില്‍ മിനി ബാര്‍ തുറക്കുന്നതിനുള്ള ലൈസന്‍സ് സ്വന്തമാക്കാം. ആജീവനാന്ത കാലാവധിയുള്ള ഈ ലൈസന്‍സ് വര്‍ഷം തോറും പുതുക്കേണ്ട ആവശ്യമില്ല. പക്ഷേ, ഈ മിനി ബാറില്‍ പാര്‍ട്ടിയോ, ഒത്തുകൂടലോ സംഘടിപ്പിക്കുന്നതിന് മുന്‍‌കൂര്‍ അനുമതി തേടിയിരിക്കണം എന്ന് മാത്രം. ഈ പദ്ധതിയെക്കുറിച്ച്‌ എക്സൈസ് വകുപ്പ് […]

ഹൈവേകളിലെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ സുപ്രിംകോടതി അനുമതി

ന്യൂഡല്‍ഹി: ഹൈവേകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രിംകോടതി. മദ്യശാലകള്‍ തുറക്കാന്‍ നേരത്തേ ഇളവ് നല്‍കിയ പഞ്ചായത്തുകളിലെ നഗരമേഖലകളിലെ കള്ളുഷാപ്പുകളാണ് തുറക്കാന്‍ അനുമതി നല്‍കിയത്. കേരളത്തില്‍ നിലവില്‍ 500 ലധികം കള്ളുഷാപ്പുകളാണ് പൂട്ടികിടക്കുന്നത്. ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ വിധിയില്‍ നേരത്തെ സുപ്രിം കോടതി ഇളവ് വരുത്തിയിരുന്നു. ഈ ഇളവ് കള്ളുഷാപ്പുകള്‍ക്കും ബാധകമാണെന്നാണ് സുപ്രിം കോടതി ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്. പഞ്ചായത്തുകളിലെ നഗരമേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്‍കാമെന്ന വിധിയാണ് കള്ളുഷാപ്പുകള്‍ക്ക് ബാധകമാവുക. നഗരപരിധി ഏതാണെന്നതിനെ സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് […]

മദ്യത്തിനൊപ്പം ചിക്കനും അച്ചാറും..?

ഓരോ ആള്‍ക്കാര്‍ക്കും മദ്യം കഴിച്ചു കഴിഞ്ഞാല്‍ മോശമായ രീതിയില്‍ ഹാങ്ങ്‌ഓവര്‍ ഉണ്ടാകാറുണ്ട്. ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം ആളുകള്‍ക്കും മദ്യപിച്ചു കഴിഞ്ഞാല്‍ 76% പേര്‍ക്കും ഹാങ്ങ്‌ഓവര്‍ സംഭവിക്കാറുണ്ട്. ഹാങ്ങ്‌ഓവറിന്റെ ലക്ഷണങ്ങള്‍ എന്നു പറഞ്ഞാല്‍ നിര്‍ജ്ജലീകരണം, പേശി വേദന, തലവേദന, ക്ഷീണം, ഛര്‍ദ്ദി, ഹൃദ്രോഗം, ഓക്കാനം എന്നിവയാണ്. ഹാങ്ങ്‌ഓവര്‍ വഷളാക്കുന്ന ഭക്ഷണപാനീയങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.. വറുത്ത ഭക്ഷണങ്ങള്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കാരണം ഈ ഭക്ഷണം നിങ്ങളെ കൂടുതല്‍ ക്ഷീണിതനാക്കുന്നു. കൂടാതെ ഈ ഭക്ഷണങ്ങള്‍ […]