ഇനി മുതല്‍ പശു സെസ്സ് നല്‍കുന്നവര്‍ക്ക് മാത്രം മദ്യം

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിന്‍റെ വിലയില്‍ പശു സെസ് ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ച്ചാര്‍ജിങ് നടത്തുന്നു. ഇനി മുതല്‍ മദ്യം വാങ്ങിക്കുമ്പോള്‍ പശു സെസ്സും നല്‍കാനാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഉത്തരവ്.

പശുവിന്‍റെ സെസ്സ് 10 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ തുക ലഭിച്ചാല്‍ സംസ്ഥാനത്തെ പശുക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും പ്രയോജനപ്പെടുത്തും. കഴിഞ്ഞ വര്‍ഷം പശുക്കളുടെ ക്ഷേമത്തിനായി സ്റ്റാമ്ബ് ഡ്യൂട്ടിക്ക് സര്‍ക്കാര്‍ 10 ശതമാനം പശു സെസ് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു.

പശു സെസ്സ് കൂടി ഈടാക്കുന്നതോടെ രാജസ്ഥാനില്‍ ഇന്ത്യന്‍ നിര്‍മിത മദ്യത്തിനും വിദേശ നിര്‍മിത മദ്യത്തിനും വില വര്‍ധിക്കും. സംസ്ഥാനത്ത് പശുക്കളുടെ ക്ഷേമത്തിനായി ഒരു പ്രത്യേക ഫണ്ട് സൃഷ്ടിക്കാനാണ് സെസ്സ് എന്ന പദ്ധതി രൂപീകരിച്ചത്. 500 കോടിയോളം ഇതിനായി കണ്ടെത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

prp

Related posts

Leave a Reply

*