20,000 രൂപയ്ക്ക് വീട്ടില്‍ മിനി ബാര്‍ തുടങ്ങാം! ആജീവനാന്ത ലൈസന്‍സ്

ഗുരുഗ്രം: 20,000 രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ സ്വന്തമായി ഒരു ചെറിയ ബാര്‍ തുറക്കാം. സന്തോഷിക്കാന്‍ വരട്ടെ, നമ്മുടെ കേരളത്തിലല്ല, അങ്ങ് ഹരിയാനയിലാണ് സംഭവം. ഹരിയാന സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച്‌ 20,000 ഫീസ്‌ നല്‍കിയാല്‍ വീട്ടില്‍ മിനി ബാര്‍ തുറക്കുന്നതിനുള്ള ലൈസന്‍സ് സ്വന്തമാക്കാം.

ആജീവനാന്ത കാലാവധിയുള്ള ഈ ലൈസന്‍സ് വര്‍ഷം തോറും പുതുക്കേണ്ട ആവശ്യമില്ല. പക്ഷേ, ഈ മിനി ബാറില്‍ പാര്‍ട്ടിയോ, ഒത്തുകൂടലോ സംഘടിപ്പിക്കുന്നതിന് മുന്‍‌കൂര്‍ അനുമതി തേടിയിരിക്കണം എന്ന് മാത്രം. ഈ പദ്ധതിയെക്കുറിച്ച്‌ എക്സൈസ് വകുപ്പ് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്.

ലൈസന്‍സ് വാഹകന് 12 കുപ്പി ഇന്ത്യന്‍ വിദേശമദ്യം (750 മി.ലി) , 24 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം (750 മി.ലി), 12 കുപ്പി റം (750 മി.ലി) , 24 കുപ്പി ബീയര്‍ (650 മി.ലി), 24 കുപ്പി വൈന്‍ (750 മി.ലി), 12 കുപ്പി വോഡ്ക/ജിന്‍/സൈഡര്‍ (750 മി.ലി) എന്നിവ ഈ മിനി ബാറില്‍ സൂക്ഷിക്കാം.

ഹരിയാന സംസ്ഥാനത്ത് മാത്രമാണ് ഈ ലൈസന്‍സിന് സാധുതയുള്ളൂ. വിലാസത്തില്‍ മാറ്റം വരുകയാണെങ്കില്‍ പുതിയ വിലാസത്തിലേക്ക് ലൈസന്‍സ് മാറ്റാന്‍ പണമൊന്നും നല്‍കാതെ അപേക്ഷ നല്‍കാം.

അനുമതിയില്ലാതെ 4 കുപ്പിയില്‍ കൂടുതല്‍ മദ്യമോ, 12 കുപ്പിയില്‍ കൂടുതല്‍ ബീയറോ വീട്ടില്‍ ഉപയോഗിക്കുകയാണെങ്കില്‍ മദ്യ നയത്തിലെ 61 ഉം 61 എ വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണ്. നിയമലംഘകര്‍ക്ക് 50 രൂപ മുതല്‍ 500 രൂപ വരെ ഈ വകുപ്പുകള്‍ പ്രകാരം പിഴ ലഭിക്കും.

prp

Related posts

Leave a Reply

*