ഗുരുഗ്രാം: മദ്യപിച്ച ശേഷം നടുറോഡില്‍ നൃത്തം ചെയ്യുന്ന പൊലീസുകാരന്‍റെ വീഡിയോ വൈറലാകുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഷീട്‌ല മാതാ റോഡിലായിരുന്നു സംഭവം അരങ്ങേറിയത്. ഹരിയാന പൊലീസിന്റെ ക്രൈം യൂണിറ്റിലെ ഇന്‍സ്‌പെക്ടറായ തരുണ്‍ ദാഹിയയാണ് തന്‍റെ കാര്‍ നടു റോഡില്‍ പാര്‍ക്ക് ചെയ്ത ശേഷം നൃത്തം ചവുട്ടിയത്. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളമാണ് ഗതാഗതം സ്തംഭിച്ചത്. പൊലീസുകാരന്‍ നൃത്തം ചവുട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളോട് വാഹനം മാറ്റുവാന്‍ ആവശ്യപ്പെട്ടിരുന്നു. […]
Tag: gurugram
20,000 രൂപയ്ക്ക് വീട്ടില്‍ മിനി ബാര്‍ തുടങ്ങാം! ആജീവനാന്ത ലൈസന്‍സ്
ഗുരുഗ്രം: 20,000 രൂപയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ സ്വന്തമായി ഒരു ചെറിയ ബാര്‍ തുറക്കാം. സന്തോഷിക്കാന്‍ വരട്ടെ, നമ്മുടെ കേരളത്തിലല്ല, അങ്ങ് ഹരിയാനയിലാണ് സംഭവം. ഹരിയാന സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച് 20,000 ഫീസ് നല്‍കിയാല്‍ വീട്ടില്‍ മിനി ബാര്‍ തുറക്കുന്നതിനുള്ള ലൈസന്‍സ് സ്വന്തമാക്കാം. ആജീവനാന്ത കാലാവധിയുള്ള ഈ ലൈസന്‍സ് വര്‍ഷം തോറും പുതുക്കേണ്ട ആവശ്യമില്ല. പക്ഷേ, ഈ മിനി ബാറില്‍ പാര്‍ട്ടിയോ, ഒത്തുകൂടലോ സംഘടിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി തേടിയിരിക്കണം എന്ന് മാത്രം. ഈ പദ്ധതിയെക്കുറിച്ച് എക്സൈസ് വകുപ്പ് […]
അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം; ഭര്‍ത്താവ് ഭാര്യയെ കൊന്നു
ഗുരുഗ്രാം: ഫേയ്‌സ്ബുക്കിനും വാട്ട്‌ആപ്പിനും അടിമയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ മുഴുകിയ ഭാര്യ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്ന തോന്നലിലാണ് ഭാര്യ ലക്ഷ്മിയെ (32) ഭര്‍ത്താവ് ഹരിഓം കൊലപ്പെടുത്തിയത്. ഗുരുഗ്രാമിലെ സെക്ടര്‍ 32 ല്‍വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവം. ഉറങ്ങുകയായിരുന്ന ലക്ഷ്മിയെ ഹരിഓം കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മകളെ സന്ദര്‍ശിക്കാനായി ലക്ഷ്മിയുടെ അച്ഛന്‍ ബല്‍വാത്ത് സിങ് എത്തിയപ്പോള്‍ ലക്ഷ്മി കട്ടിലില്‍ മരിച്ചു കിടക്കുന്നതും സമീപത്തായി ഹരിഓം ഇരിക്കുന്നതുമാണ് കണ്ടത്. പിതാവ് ഉടന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഹരിഓമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. […]
ആധാറിലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; ആശുപത്രി ഗേറ്റില്‍ യുവതിക്ക് സുഖപ്രസവം
ഗുരുഗ്രാമം: ആധാറിലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്ന യുവതിക്ക് ആശുപത്രി ഗേറ്റില്‍ സുഖപ്രസവം. ഡല്‍ഹിയ്ക്കടുത്ത് ഗുഡ്ഗാവില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഗുഡ്ഗാവ് ഷീദ് ല കോളനി നിവാസിയായ മിന്നി പ്രസവ വേദന ഉണ്ടായതിനെത്തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം സിവില്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഡോക്ടര്‍ അള്‍ട്രാ സൗണ്ട് സ്കാനിംഗ് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു. അതിനായി അത്യാഹിത വിഭാഗത്തില്‍ എത്തിയെങ്കിലും ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. പ്രസവ വേദന തുടങ്ങിയ യുവതി ആശുപത്രി ഗേറ്റില്‍ രണ്ട് മണിക്കൂറോളം ചികില്‍സ കിട്ടാതെ കിടന്നു. മറ്റ് രോഗികള്‍ക്കൊപ്പം സഹായത്തിനായി നില്‍ക്കുന്നവരും […]
ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ഗുരുഗ്രാം: ഗുരുഗ്രാമില്‍ ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ മാനഭംഗം ചെയ്തു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഭര്‍ത്താവിനൊപ്പം മടങ്ങുന്നതിനിടെയാണ് 22-കാരിയായ യുവതിയെ കാറില്‍ നിന്ന് വലിച്ചിറക്കിയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം കാറില്‍ മടങ്ങുകയായിരുന്നു യുവതിയുടെ കുടുംബം. ഗുരുഗ്രാം 56 സെക്ടറിനടുത്തുള്ള ബിസ്നസ് ടവറില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിന് മൂത്രമൊഴിക്കാന്‍ കാര്‍ നിര്‍ത്തിയിരുന്നു. ഈ സമയത്ത് രണ്ട് കാറുകളിലായി എത്തിയ നാലംഗ സംഘം ഇവരെ ചോദ്യം ചെയ്യുകയും. കാറിലുണ്ടായിരുന്ന […]





