ഗുരുഗ്രാം: മദ്യപിച്ച ശേഷം നടുറോഡില്‍ നൃത്തം ചെയ്യുന്ന പൊലീസുകാരന്‍റെ വീഡിയോ വൈറലാകുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ ഷീട്‌ല മാതാ റോഡിലായിരുന്നു സംഭവം അരങ്ങേറിയത്. ഹരിയാന പൊലീസിന്റെ ക്രൈം യൂണിറ്റിലെ ഇന്‍സ്‌പെക്ടറായ തരുണ്‍ ദാഹിയയാണ് തന്‍റെ കാര്‍ നടു റോഡില്‍ പാര്‍ക്ക് ചെയ്ത ശേഷം നൃത്തം ചവുട്ടിയത്.
സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളമാണ് ഗതാഗതം സ്തംഭിച്ചത്. പൊലീസുകാരന്‍ നൃത്തം ചവുട്ടുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളോട് വാഹനം മാറ്റുവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും നൃത്തം തുടരുകയുമാണ് ചെയതത്. താന്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നും പറഞ്ഞായിരുന്നു ഇയാള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്.
On cam: Drunk Crime Branch officer dances on the road, blocks traffic
A drunk Crime Branch officer in Haryana's Gurugram stopped his car in the middle of the road, got down and began dancing to loud music.
Posted by The Times of India on Monday, July 30, 2018

