സംസ്ഥാനത്ത് പൂട്ടിയ ബാറുകളും കള്ളുഷാപ്പുകളും അടുത്തയാഴ്ച തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ 152 ബാറുകളും 500 കള്ളുഷാപ്പുകളും അടുത്തയാഴ്ച തുറക്കും. പൂട്ടിയ മൂന്ന് ത്രീസ്റ്റാര്‍ ബാറുകളും 149 ബിയര്‍, വൈന്‍ പാര്‍ലറുകളുമാണ് ഉടന്‍ തുറക്കുക. അഞ്ച് ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ കിട്ടുന്നമുറയ്ക്ക് ബാറുകള്‍ അനുവദിക്കും. 500 കള്ളുഷാപ്പുകളും തുറക്കും. കൂടാതെ കെ.ടി.ഡി.സിയുടെ കീഴില്‍ 500 ബിയര്‍ പാര്‍ലറുകളും തുറക്കും. ബാറുകള്‍ തുറക്കുന്നതില്‍ പൊതുമാനദണ്ഡവും നിശ്ചയിക്കും. അതിനിടെ, പുതിയ മദ്യനയം തയാറാക്കുന്നതിന്‍റെ പണിപ്പുരയിലേക്ക് എക്സൈസ് വകുപ്പ് കടന്നു. 15നകം നയം തയാറാക്കി നിയമവകുപ്പിന് കൈമാറണമെന്നാണ് നിര്‍ദേശം. 31ന് മുന്‍പ് […]

മദ്യവില ഉയരും; 400 രൂപ വരെയുള്ള മദ്യത്തിന് 200% നികുതി

തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ബിയര്‍ എന്നിവയ്ക്ക് നിരവധി സെസുകള്‍ ഈടാക്കി വരുന്നു. ഏതാനും സെസുകള്‍ എടുത്തിനീക്കി തതുല്യമായ ടാക്സ് ഏര്‍പ്പെടുത്തും. 400 രൂപ വരെയുള്ള മദ്യത്തിന് 200 ശതമാനമാണ് നികുതി. 400 രൂപയ്ക്ക് മുകളില്‍ 210 ശതമാനം നികുതി നല്‍കണമെന്ന് മന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ബിയറിന്‍റെ വില്‍പ്പന നികുതി നൂറ് ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്.  വൈന് 100% നികുതി. ഇറക്കുമതി മദ്യത്തില്‍ കെയ്സിന് 6000 രൂപയും വൈന് 3000 രൂപയും ആയി ഉയര്‍ത്തി. 60 […]

ഇനിമുതല്‍ 18 തികഞ്ഞ സ്ത്രീകള്‍ക്കു ധൈര്യമായി മദ്യം വാങ്ങിക്കഴിക്കാം

കൊളംബോ: അറുപത്തിമൂന്ന് വര്‍ഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതാനൊരുങ്ങി  ശ്രീലങ്കന്‍ സര്‍ക്കാര്‍. ഇനി മുതല്‍ പതിനെട്ട് വയസ്സു തികഞ്ഞ എല്ലാ സ്ത്രീകള്‍ക്കും മദ്യം വാങ്ങാന്‍ കഴിയുമെന്ന നിയമമാണ് സര്‍ക്കാര്‍ പുതിയതായി കൊണ്ടുവരുന്നത്. മദ്യം വാങ്ങുന്നതിന് പുറമെ മദ്യം വിളമ്പുന്ന ഹോട്ടലുകള്‍ പോലുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനും ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നു. ഇതും നീക്കിയിട്ടുണ്ട്.  ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമരവീര ഒപ്പുവച്ചു. 1950-ല്‍ പാസാക്കിയ നിയമമനുസരിച്ച്‌ ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കാനോ മദ്യ നിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ ജോലിചെയ്യാനോ […]

ഇനി മദ്യം കഴിക്കാനും ആധാര്‍ കാര്‍ഡ്?

ന്യൂഡല്‍ഹി:  ഇനി മദ്യം കഴിക്കാന്‍ ആ‍ധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഡല്‍ഹി. മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ തീരുമാനമാണ് ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഡല്‍ഹി പൊലീസും എക്സൈസ് വകുപ്പുമാണ് പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇതനുസരിച്ച്‌ 25 വയസു തികയാത്തവര്‍ക്ക് മദ്യം വിറ്റാല്‍ ഡല്‍ഹിയില്‍ അരലക്ഷം രൂപ വിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ. തെറ്റാവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും 5 ലക്ഷം പിഴ ഈടാക്കുകയും ചെയ്യും. വയസുതെളിയിക്കാന്‍ ആധാര്‍ കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ കാണിച്ച ശേഷമാവും മദ്യവില്‍പന. മദ്യപിച്ച്‌ വാഹനമോടിക്കുന്നത് […]

ക്രിസ്മസ്- പുതുവല്‍സരാഘോഷത്തിന് മാത്രം സംസ്ഥാനത്ത് ചെലവായത് 480.14 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷ വേളയില്‍ മാത്രം കേരളത്തില്‍ ചെലവായത് 480.14 കോടി രൂപയുടെ വിദേശമദ്യം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ബെവ്കോയുടെ മദ്യവില്‍പ്പനയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷം 402.35 കോടി രൂപയുടെ മദ്യമായിരുന്ന സംസ്ഥാനത്ത് ഈ സമയത്ത് വിറ്റുപോയിരുന്നത്. പുതുവര്‍ഷ ദിനത്തില്‍ ഉച്ചവരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ക്രിസ്മസ് കാലത്ത് മാത്രം മലയാളികള്‍ 313.63 കോടി രൂപയുടെ മദ്യമാണ് കുടിച്ചുതീര്‍ത്തത്. ക്രിസ്മസിനു മുന്‍പുള്ള മൂന്നു ദിവസത്തെ കണക്കാണിത്. ഡിസംബര്‍ 24ന് മാത്രം 157.05 കോടി […]

പുതുവര്‍ഷ രാവില്‍ മദ്യപിച്ച്‌ വാഹനമോടിച്ച 200 പേര്‍ പിടിയില്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതുവര്‍ഷ രാവില്‍ മദ്യപിച്ച്‌ വാഹനമോടിച്ച 200 പേര്‍ പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലായി നടത്തിയ പരിശോധനയിലാണ് പുതുവര്‍ഷ പാര്‍ട്ടികളില്‍ പങ്കെടുത്ത് മടങ്ങിയ 200 പേരെ പോലീസ് പിടികൂടിയത്. ഇവരില്‍ ഏറെ പേരും അമിത വേഗതയിലാണ് വാഹനം ഓടിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇവരില്‍ 50 പേരും തലസ്ഥാന നഗരമായ ലക്നൗവില്‍ നിന്നുള്ളവരാണ്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് യുപി പൊലീസ് അറിയിച്ചു.  

കൊച്ചിയില്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യും

കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് പൊലീസ്. ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ പിടിയിലാകുന്നവരുടെ ലൈസന്‍സാണ് റദ്ദ് ചെയ്യുക. പൊലീസും ആര്‍ടിഒയും സംയുക്തമായി നടത്തുന്ന പരിശോധനയില്‍ പിടിയിലാകുന്നവരുടെ ലൈസന്‍സ് അവിടെവെച്ചു തന്നെ റദ്ദ് ചെയ്യാനാണ് തീരുമാനം. ഇതിനായി 3000 പൊലീസുകാരെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. പുതുവര്‍ഷം പ്രമാണിച്ച്‌ കഴിഞ്ഞ തവണ മദ്യപിച്ച്‌ വാഹനമോടിച്ചവരുടെ എണ്ണം കൊച്ചിയില്‍ കൂടുതലായിരുന്നു. അതിനാലാണ് ഇത്തവണ പരിശോധന കര്‍ശനമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. പൊലീസും ആര്‍ടിഒയും സംയുക്തമായാണ് പരിശോധന നടത്തുക.

മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കൂട്ടി; 20 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കും അനുമതി

തിരുവനന്തപുരം: യുവാക്കളിലെ മദ്യ ഉപയോഗം കുറയ്ക്കാന്‍ പുതിയ നടപടിയുമായി സര്‍ക്കാര്‍. മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായ പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി 23 വയസ് പൂര്‍ത്തിയായവര്‍ക്കെ മദ്യം ഉപയോഗിക്കാന്‍ കഴിയൂ. നിലവില്‍ മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 വയസാണ്. പ്രായപരിധി ഉയര്‍ത്തുന്നതിന് അബ്കാരി നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് 20 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കാനും മന്ത്രിസഭ  തീരുമാനിച്ചു. […]

ആജീവനാന്തം മദ്യം കഴിക്കാം, 1 ലക്ഷം രൂപയ്ക്ക് വീട്ടിലെത്തും; വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് ചൈനീസ് കമ്പനി

ബെയ്ജിംഗ്: വെറും ഒരു ലക്ഷം രൂപയ്ക്ക് ആജീവനാന്തം അടിച്ചു ഫിറ്റാവാനുള്ള മദ്യം വീട്ടിലെത്തിയെങ്കിലോ? സ്വപ്നമല്ല മദ്യപന്മാര്‍ക്കായി വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചത്  ജിയാങ് ഷിയാവോ ബൈ എന്ന ചൈനീസ് മദ്യകമ്പനിയാണ്. ചൈനയില്‍ എല്ലാ വര്‍ഷവും നവംബര്‍ 11 ന് നടക്കുന്ന ഏറ്റവും വലിയ ഫെസ്റ്റിവലായ ഡബില്‍ ഇലവനോട് അനുബന്ധിച്ചാണ് ഉപഭോക്താക്കള്‍ക്ക് ഈ വമ്പിച്ച ഓഫര്‍ കമ്പനി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്ന 99 പേര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ എന്ന പ്രത്യേകതയും ഉണ്ട്. ചോളം ഉപയോഗിച്ച്‌ തയ്യാറാക്കുന്ന ബൈജിയു […]