അശ്വതി ബാബുവിന്‍റെ മയക്കുമരുന്ന് കേസ്; അന്വേഷണം സിനിമ- സീരിയല്‍ രംഗത്തേക്കും

കൊച്ചി: സീരിയല്‍ നടി അശ്വതി ബാബുവിന്‍റെ മയക്കുമരുന്ന് കേസ് അന്വേഷണം സീരിയല്‍ സിനിമ രംഗത്തേക്കും വ്യാപിപ്പിക്കുന്നു. നടി താമസിച്ചിരുന്ന ഫ്ലാറ്റില്‍, അഭിനയ രംഗത്തുള്ളവര്‍ പങ്കെടുത്ത ലഹരിമരുന്ന് പാര്‍ട്ടികള്‍ നടന്നിരുന്നെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നീക്കം.

പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ലഹരിമരുന്ന് കടത്തുമായി ബന്ധമുള്ളവരാണോ എന്നറിയാന്‍ ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ് പോലീസ്. സിനിമ സീരിയല്‍ രംഗത്തുള്ള പലരും കാക്കനാട്ടെ ഫ്ലാറ്റില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു.

നടിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരി മരുന്ന് ഇടപാടുകാരുമായി അശ്വതി ബാബു ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവരുടെ സ്ഥിരം ഇടപാടുകാരില്‍ ആര്‍ക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താനാണ് നീക്കം. ഇതിനായി ഫ്ലാറ്റിലെ സന്ദര്‍ശകരായിരുന്ന സിനിമ സീരിയല്‍ താരങ്ങളെ ഉള്‍പ്പെടെ ചോദ്യം ചെയ്യും.

prp

Related posts

Leave a Reply

*