മയക്കുമരുന്ന് കേസ്; അറസ്റ്റിലായ നടി അശ്വതിക്ക് കൊച്ചിയിലെ സെക്‌സ് റാക്കറ്റുമായി ബന്ധം

കൊച്ചി: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി അശ്വതി ബാബുവിന് കൊച്ചിയിലെ സെക്‌സ് റാക്കറ്റുമായി ബന്ധം. മയക്കുമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുക്കാനായി അശ്വതി  ഗോവയിലെ സ്ഥിരം സന്ദര്‍ശകിയായിരുന്നെന്ന് പൊലീസിന്‍റെ കണ്ടെത്തല്‍. ഇതിനെത്തുടര്‍ന്ന് നടിയെ വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.

കേരളത്തിനു പുറമേ ഗോവ, ബംഗളൂരു എന്നിവിടങ്ങളിലും ഇവര്‍ മയക്കുമരുന്നു പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ 16നാണ് അശ്വതി ബാബുവിനെയും സഹായി ബിനോയിയെയും മയക്കുമരുന്നുമായി പിടികൂടിയത്. പൊലീസ് കണ്ടെടുത്ത മയക്കുമരുന്ന് ബംഗളൂരുവില്‍നിന്ന് എത്തിച്ചതാണെന്ന് നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലില്‍ വിഷാദരോഗത്തില്‍നിന്ന് രക്ഷതേടിയാണ് താന്‍ ലഹരി ഉപയോഗിച്ചിരുന്നതെന്നും ഇവര്‍ പറഞ്ഞിരുന്നു.

അതേസമയം  വന്‍കിട ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ചാണ് നടി മയക്കുമരുന്ന് കൈമാറിയിരുന്നതെന്നും നടിയുടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് കൈമാറുകയും ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നെന്നും തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, കൊച്ചിയിലെ സെക്‌സ് റാക്കറ്റുമായി ബന്ധം സൂചിപ്പിക്കുന്നതടക്കമുള്ള സന്ദേശങ്ങള്‍ നടിയുടെ ഫോണില്‍നിന്ന് കണ്ടെടുത്തിരുന്നു.

prp

Related posts

Leave a Reply

*