മിനിമം ബാലന്‍സ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കുന്നു

മുംബൈ: മിനിമം ബാലന്‍സ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കുന്നു.നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം നിലനിറുത്തണമെന്ന എസ്.ബി.ഐയുടെ നിബന്ധനയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. മിനിമം ബാലന്‍സ് നിബന്ധന 1000 രൂപയാക്കി നിജപ്പെടുത്താനാണ് സ്റ്റേറ്റ് ബാങ്കിന്‍റെ നീക്കം. എന്നാല്‍ ഇതു സംബന്ധിച്ച്‌ ഔദ്യോഗികമായ വിശദീകരണം എസ്.ബി.ഐയുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള എട്ടുമാസക്കാലം 2320 കോടി രൂപയാണ് ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയത്. മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെന്ന കാരണത്താല്‍ ഉപഭോക്താക്കളെ […]

എസ്ബിഐ അക്കൗണ്ട് ഉടമകളില്‍ നിന്ന് ശേഖരിച്ചത് 1771 കോടി രൂപ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമകളില്‍ നിന്ന് 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ശേഖരിച്ചത് 1771 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് ഇനത്തിലാണ് എസ്ബിഐ അക്കൗണ്ട് ഉടമകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കൊള്ള നടത്തിയത്. 2017 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ബാങ്കിന്‍റെ ആകെ ആദായത്തെക്കാള്‍ കൂടുതലാണിത്. 1581.55 കോടി രൂപയായിരുന്നു ആ പാദത്തിലെ ആദായം. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ആര്‍ജിച്ച അറ്റാദായത്തിന്‍റെ പാതിയോളം വരുമിത്. 2016 മുതല്‍ […]

2000 രൂപ നോട്ട് പിന്‍വലിക്കാനൊരുങ്ങി എസ്ബിഐ

ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവയ്ക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്. നോട്ടുകള്‍ വിനിമയത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മനസ്സിലാക്കി അച്ചടി കുറയ്ക്കുമെന്നും പിന്‍വലിച്ചില്ലെങ്കില്‍ ഏറെ വര്‍ഷത്തേയ്ക്ക് അച്ചടി നിര്‍ത്തി വയ്ക്കുമെന്നും എസ്.ബി.ഐ ഏജന്‍സിയായ  ഇക്കോഫ്ലാഷ് വെളിപ്പെടുത്തുന്നു. ഇതിനോടകം അച്ചടിച്ച 2.46 ലക്ഷം കോടി രുപയുടെ മൂല്യമുള്ള 2000 രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തുവിട്ടിട്ടില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്ത് ഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ […]

കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടാനൊരുങ്ങി എസ്.ബി.ഐ.

കൊച്ചി: ബാങ്ക് ലയനത്തിന്‍റെ തുടര്‍ച്ചയായി എസ്.ബി.ഐ. കേരളത്തിലെ നൂറോളം ശാഖകള്‍ പൂട്ടുന്നു. 44 എണ്ണം ഇതിനകം പൂട്ടി. ശേഷിക്കുന്ന അറുപതിലേറെ ശാഖകള്‍കൂടി ഉടന്‍ പൂട്ടും. ഏപ്രിലില്‍ എസ്.ബി.ഐ.-എസ്.ബി.ടി. ലയനം പൂര്‍ത്തിയായതോടെ  197 ശാഖകള്‍ പൂട്ടാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ പല സ്ഥലങ്ങളിലും രണ്ടു ബാങ്കുകളുടെയും ശാഖകള്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. എതിര്‍പ്പ് ഭയന്നാണ് അന്ന് ശാഖകള്‍ പൂട്ടാതിരുന്നത്. എന്നാല്‍, ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ അടുത്തടുത്തുള്ള ശാഖകളുടെ ലയനം എന്ന നിലയിലാണ് ഇപ്പോഴിവ പൂട്ടുന്നത്. ഒരേ പ്രദേശത്ത് രണ്ടു ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇതില്‍ ചെറിയ […]