എസ്ബിഐ അക്കൗണ്ട് ഉടമകളില്‍ നിന്ന് ശേഖരിച്ചത് 1771 കോടി രൂപ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ദേശസാല്‍കൃത ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമകളില്‍ നിന്ന് 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ശേഖരിച്ചത് 1771 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. മിനിമം ബാലന്‍സ് ഇനത്തിലാണ് എസ്ബിഐ അക്കൗണ്ട് ഉടമകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കൊള്ള നടത്തിയത്.

2017 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ബാങ്കിന്‍റെ ആകെ ആദായത്തെക്കാള്‍ കൂടുതലാണിത്. 1581.55 കോടി രൂപയായിരുന്നു ആ പാദത്തിലെ ആദായം. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ആര്‍ജിച്ച അറ്റാദായത്തിന്‍റെ പാതിയോളം വരുമിത്. 2016 മുതല്‍ 2017 വരെ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന് എസ്ബി.ഐ ചാര്‍ജ് ഈടാക്കിയിരുന്നില്ല.

42 കോടിയോളം സേവിങ്സ് ബാങ്ക് അക്കൗണ്ടാണ് എസ്ബിഐയിലുള്ളത്. ഇതില്‍ 13 കോടിയോളം എണ്ണം പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് കീഴില്‍ വരുന്നതും ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ടുകളുമാണ്. ഇവ രണ്ടും മിനിമം ബാലന്‍സില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കാണ് എസ്ബിഐക്ക് പിന്നിലുള്ളത്. 2016-17 കാലയളവില്‍ 130.64 കോടി രൂപയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് ഈടാക്കിയത്. 2017-18 സാമ്പത്തിക വര്‍ഷം നവംബര്‍ വരെ 97.34 കോടി രൂപ ഈടാക്കി.

prp

Related posts

Leave a Reply

*