കുളിക്കാത്തതിന് അച്ഛന്‍ വഴക്കു പറഞ്ഞു; അഞ്ചാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചു

കോയമ്പത്തൂര്‍: കുളിക്കാത്തതിന് അച്ഛന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ അഞ്ചാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചു. പുതുവത്സര ദിനത്തില്‍ കുളിക്കാതെ കുട്ടികളുടെ കൂടെ കളിക്കാന്‍ പോയതിനാണ് കുട്ടിയെ അച്ഛന്‍ വഴക്കു പറഞ്ഞത്.

അച്ഛന്‍ വഴക്കു പറഞ്ഞ ഉടനെ കുട്ടി ശുചിമുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ വിളിച്ചു. മറുപടി ഒന്നും ലഭിക്കാത്തതിനാല്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് ടവ്വല്‍ ഉപയോഗിച്ച്‌ പൈപ്പില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിത്.

കുട്ടിയെ മാതാപിതാക്കള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതിനുശേഷം വീട്ടുകാര്‍ക്ക് വിട്ടു നല്‍കും.

prp

Related posts

Leave a Reply

*