മലയാളികളായ രണ്ട് വിദ്യാര്‍ഥികള്‍ കോയമ്പത്തൂരില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോയമ്പത്തൂര്‍: മലയാളികളായ രണ്ട് വിദ്യാര്‍ഥികളെ കോയമ്പത്തൂരില്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ മൂന്നാലത്ത് എടക്കേട്ടും വില്ലയില്‍ അമല്‍ പി. കുമാര്‍ (19), അമ്മകണ്ടകരയില്‍ സുധീഷ് ഭവനില്‍ സൂര്യ എസ്.നായര്‍ (18) എന്നിവരാണ് മരിച്ചത്. അമലും സൂര്യയും അടൂരിലെ സ്വകാര്യ കോളെജില്‍ ബി.കോം. വിദ്യാര്‍ഥികളാണ്. കോയമ്പത്തൂരിനും പോത്തനൂരിനുമിടയില്‍ നഞ്ചുണ്ടപുരത്ത് റെയില്‍പാളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോയമ്പത്തൂര്‍-പോത്തനൂര്‍ പാസഞ്ചര്‍ തീവണ്ടിയുടെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹങ്ങള്‍ പാളത്തില്‍ കണ്ടത്. തുടര്‍ന്ന്, റെയില്‍വേ പൊലീസെത്തി നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസില്‍ ചെന്നൈയ്ക്കുള്ള […]

അറിയാതെ മണ്ണെണ്ണ കുടിച്ച ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: കളിക്കിടെ അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. പൊള്ളാച്ചി സ്വദേശിയായ അനന്യയാണ് മരിച്ചത്. വീട്ടിനകത്ത് കളിക്കുകയായിരുന്നു കുഞ്ഞിന്റെ കയ്യില്‍ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കിട്ടി.  ഇത് കുടിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയായിരുന്നു. മണ്ണെണ്ണ കുടിച്ചുവെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ ഇവര്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാമുകിയുടെ പേര് കൈയില്‍ പച്ചകുത്തിയ നവവരനെ ഭാര്യ പൊതുസ്ഥലത്ത് തല്ലിച്ചതച്ചു- VIDEO

കോയമ്പത്തൂര്‍: കാമുകിയുടെ പേര് കൈയില്‍ പച്ചകുത്തിയ നവവരനെ ഭാര്യ പൊതുസ്ഥലത്ത് തല്ലിച്ചതച്ചു. പൊതുനിരത്തില്‍ പട്ടാപ്പകല്‍ ആളുകള്‍ കാണ്‍കെ തന്നെ നവവരനെ ഭാര്യ കൈകാര്യം ചെയ്യുന്ന ഈ വിഡിയോയും ഇപ്പോൾ വൈറലാകുകയാണ്. കാമുകിയുടെ പേര് കൈയില്‍ പച്ചകുത്തി മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചപ്പോള്‍ ഇങ്ങനെയൊരു തല്ല് യുവാവ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രമായപ്പോഴാണ് സംഭവം. കിണത്തുകടവ് സ്വദേശിയായ യുവാവിന്‍റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്.ഇയാളുമായി പൊരുത്തപ്പെടാനാകാതെ ആദ്യഭാര്യ പിണങ്ങിപ്പോയി.തുടർന്ന് വിവാഹം കഴിച്ചതായിരുന്നു ഈ യുവതിയെ. മുന്‍ ഭാര്യയുടെയോ […]

മോക് ഡ്രില്ലിനിടെ പരിശീലകന്‍ തള്ളിയിട്ടു; പത്തൊന്‍പതുകാരിക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട് കോയമ്പത്തൂരില്‍ സ്വകാര്യ കോളേജിൽ ദുരന്ത നിവാരണ പരിശീലന പരിപാടിക്കിടെ 19കാരി കെട്ടിടത്തിന് മുകളില്‍ നിന്ന്‍ വീണുമരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. കോയമ്പത്തൂർ ജില്ലയിലെ അലന്തുരൈ സ്വദേശിനി ലോഗേശ്വരിയാണ് ദാരുണ സംഭവത്തിന്‌ ഇരയായത്. നാഗമ്മാള്‍ ആർട്സ് ആന്‍ഡ്‌ സയൻസ് കോളേജിലെ ബിബിഎ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ലോഗേശ്വരി. പരിശീലന പരിപാടിയ്ക്കിടെ ലോഗേശ്വരി കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചാടാന്‍ വിമുഖത കാണിക്കുന്ന ദൃശ്യങ്ങള്‍ ഒരു വീഡിയോയില്‍ വ്യക്തമാണ്. പക്ഷെ പരിശീലകന്‍ പെണ്‍കുട്ടിയെ താഴേക്ക് ചാടാന്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് […]

ആഢംബര ഡബിള്‍ഡക്കര്‍ ഉദയ് എക്സ്പ്രസ് യാത്ര തുടങ്ങി-vido

കോയമ്പത്തൂര്‍: ആഢംബര ഡബിള്‍ഡക്കര്‍ രാജ്യത്തെ രണ്ടാമത്തെ ഉദയ് എക്സ്പ്രസ് കോയമ്പത്തൂരില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹൈയ ഫ്ലാഗ് ഓഫ് ചെയ്തു. ആധുനിക സൗകര്യങ്ങളോടു കൂടിയതാണ് ഉദയ് എക്‌സ്പ്രസ്. സൗജന്യ വൈ ഫൈ, ടാബുപയോഗിച്ച്‌ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം, മിനി ഡൈനിങ് ഏരിയ, തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടു കൂടിയുള്ള ഡബിള്‍ ഡക്കര്‍ ട്രെയിനാണ് ഉദയ് എക്‌സ്പ്രസ്. ശനിയാഴ്ചമുതല്‍ രാവിലെ 5.45നാണ് ഉദയ് എക്സ്പ്രസ് കോയമ്ബത്തൂരില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടുക. ഉച്ചയ്ക്ക് 12.40 ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവില്‍നിന്ന് 2.15-ന് തിരിച്ച്‌ […]

ക്ഷേത്രത്തില്‍നിന്ന് പ്രസാദം കഴിച്ച രണ്ടു സ്ത്രീകള്‍ മരിച്ചു

കോയമ്പത്തൂര്‍: ക്ഷേത്രത്തില്‍നിന്ന് പ്രസാദം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായ രണ്ടു സ്ത്രീകള്‍ മരിച്ചു. ലോകനായകി, സാവിത്രി എന്നിവരാണ് മരിച്ചത്. സേവലമുത്തു മാരിയമ്മന്‍ ക്ഷേത്രത്തില്‍നിന്നു കഴിച്ച പ്രസാദത്തില്‍ നിന്നാണ് വിഷബാധയുണ്ടായത്. ഇന്നലെയായിരുന്നു സംഭവം. രണ്ട് കുട്ടികളടക്കം നാല്‍പ്പതു ഭക്തരെ ഇന്നലെ കോയമ്പത്തൂരിലെ മേട്ടുപ്പാളയത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ മരുന്നുകളോട് പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രസാദം കഴിച്ചതിനുശേഷം വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതായി ഭക്തരുടെ ഭാഗത്തുനിന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. പഴക്കംചെന്ന നെയ്യും എണ്ണയും ഉപയോഗിച്ചു […]

കുളിക്കാത്തതിന് അച്ഛന്‍ വഴക്കു പറഞ്ഞു; അഞ്ചാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചു

കോയമ്പത്തൂര്‍: കുളിക്കാത്തതിന് അച്ഛന്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ അഞ്ചാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചു. പുതുവത്സര ദിനത്തില്‍ കുളിക്കാതെ കുട്ടികളുടെ കൂടെ കളിക്കാന്‍ പോയതിനാണ് കുട്ടിയെ അച്ഛന്‍ വഴക്കു പറഞ്ഞത്. അച്ഛന്‍ വഴക്കു പറഞ്ഞ ഉടനെ കുട്ടി ശുചിമുറിയില്‍ കയറി വാതിലടച്ചു. ഏറെ നേരം കഴിഞ്ഞും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ വിളിച്ചു. മറുപടി ഒന്നും ലഭിക്കാത്തതിനാല്‍ വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് ടവ്വല്‍ ഉപയോഗിച്ച്‌ പൈപ്പില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തിത്. കുട്ടിയെ മാതാപിതാക്കള്‍ ഉടന്‍ തന്നെ […]