കാമുകിയുടെ പേര് കൈയില്‍ പച്ചകുത്തിയ നവവരനെ ഭാര്യ പൊതുസ്ഥലത്ത് തല്ലിച്ചതച്ചു- VIDEO

കോയമ്പത്തൂര്‍: കാമുകിയുടെ പേര് കൈയില്‍ പച്ചകുത്തിയ നവവരനെ ഭാര്യ പൊതുസ്ഥലത്ത് തല്ലിച്ചതച്ചു. പൊതുനിരത്തില്‍ പട്ടാപ്പകല്‍ ആളുകള്‍ കാണ്‍കെ തന്നെ നവവരനെ ഭാര്യ കൈകാര്യം ചെയ്യുന്ന ഈ വിഡിയോയും ഇപ്പോൾ വൈറലാകുകയാണ്. കാമുകിയുടെ പേര് കൈയില്‍ പച്ചകുത്തി മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചപ്പോള്‍ ഇങ്ങനെയൊരു തല്ല് യുവാവ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രമായപ്പോഴാണ് സംഭവം.

കിണത്തുകടവ് സ്വദേശിയായ യുവാവിന്‍റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്.ഇയാളുമായി പൊരുത്തപ്പെടാനാകാതെ ആദ്യഭാര്യ പിണങ്ങിപ്പോയി.തുടർന്ന് വിവാഹം കഴിച്ചതായിരുന്നു ഈ യുവതിയെ. മുന്‍ ഭാര്യയുടെയോ തന്‍റെയോ അല്ലാതെ മൂന്നാമതൊരു പെണ്‍കുട്ടിയുടെ പേര് കൈയില്‍ പച്ചകുത്തിയിരുന്നത് ആണ് ഇപ്പോഴത്തെ ഭാര്യയെ ചൊടിപ്പിച്ചത്.

വിവാഹത്തിനു ശേഷം ഭര്‍ത്താവില്‍ നിന്ന് പരിഗണന കിട്ടാത്തതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ക്ഷേത്രത്തിലെത്തിയതായിരുന്നു യുവതിയും ഭര്‍ത്താവും. അതിനു ശേഷം മടങ്ങുമ്പോഴായിരുന്നു പച്ചകുത്തലിനെ കുറിച്ച്‌ ചോദിച്ച്‌ ഇയാളെ യുവതി തല്ലിയത്. നാട് റോഡിൽ യുവതി യുവാവിനെ തള്ളുന്നത് കണ്ടപ്പോൾ നാട്ടുകാർ കരുതിയത് യുവതിയെ ശല്യം ചെയ്തതിന് പ്രതികരിക്കുന്നതാണെന്നായിരുന്നു. എന്നാൽ കാര്യം തിരക്കിയപ്പോഴാണ് തല്ലു വാങ്ങുന്നത് ഭര്‍ത്താവാണെന്ന് മനസിലായത്. തല്ലുന്നതിന്‍റെ കാരണം കൂടി അറിഞ്ഞതോടെ ആള്‍ക്കൂട്ടം കാഴ്ചക്കാരായി. ജൂലായ് 20 നാണ് സംഭവം നടന്നത്.തമിഴ്നാട്ടിലാണ് സംഭവം.

Related posts

Leave a Reply

*