മോക് ഡ്രില്ലിനിടെ പരിശീലകന്‍ തള്ളിയിട്ടു; പത്തൊന്‍പതുകാരിക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട് കോയമ്പത്തൂരില്‍ സ്വകാര്യ കോളേജിൽ ദുരന്ത നിവാരണ പരിശീലന പരിപാടിക്കിടെ 19കാരി കെട്ടിടത്തിന് മുകളില്‍ നിന്ന്‍ വീണുമരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.

കോയമ്പത്തൂർ ജില്ലയിലെ അലന്തുരൈ സ്വദേശിനി ലോഗേശ്വരിയാണ് ദാരുണ സംഭവത്തിന്‌ ഇരയായത്. നാഗമ്മാള്‍ ആർട്സ് ആന്‍ഡ്‌ സയൻസ് കോളേജിലെ ബിബിഎ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ലോഗേശ്വരി.

പരിശീലന പരിപാടിയ്ക്കിടെ ലോഗേശ്വരി കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്ന് ചാടാന്‍ വിമുഖത കാണിക്കുന്ന ദൃശ്യങ്ങള്‍ ഒരു വീഡിയോയില്‍ വ്യക്തമാണ്. പക്ഷെ പരിശീലകന്‍ പെണ്‍കുട്ടിയെ താഴേക്ക് ചാടാന്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് അയാള്‍ താഴേക്ക് തള്ളിയിടുകയുമായിരുന്നു.

prp

Related posts

Leave a Reply

*